ചില്ലുവാതിൽ തകർത്തയാളെ കണ്ടുപിടിക്കാൻ സിസിടിവി നോക്കിയവർ ഞെട്ടി
Thursday, July 20, 2017 2:52 AM IST
അ​മേ​രി​ക്ക​യി​ലു​ള്ള ആ​ർ​ഗോ​ണി​ക്ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീവനക്കാർ രാവിലെ ഓഫീസിലെത്തിയപ്പോൾ കണ്ടത് മുന്നിലെ ചില്ലുവാ​തി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​താ​ണ്. ആ​രാ​ണ് ഈ ​അ​ക്ര​മം ചെ​യ്ത​ത് എ​ന്ന വ്യ​ക്ത​മാ​കാ​തെ ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എ​ല്ലാ​വ​രും ഞെ​ട്ടി​പ്പോ​യത്. കാ​ര​ണം, ഒ​രു ആ​ടാ​യി​രു​ന്നു അ​ക്ര​മി.

വാ​തി​ലി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഗ്ലാ​സി​ൽ ആ​ട് ത​ല ഉ​പ​യോ​ഗി​ച്ച് ശ​ക്തി​യാ​യി ഇ​ടി​ക്കു​ന്ന​തും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗ്ലാ​സ് ത​ക​ർ​ന്നു വീ​ഴു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. പി​ന്നീ​ട് ആ​ട് ഓ​ടിപ്പോകു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​ലെ അ​ധി​കാ​രി​ക​ൾ യൂ​ട്യൂ​ബി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.