ക​ട​ലി​ൽ കു​ടു​ങ്ങി​യ മാ​ൻകുഞ്ഞിന് രക്ഷകനായി നായ
Thursday, July 20, 2017 4:21 AM IST
മാ​ർ​ക്ക് ഫ്രീ​ലി എ​ന്ന​യാ​ൾ ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​ക്കൊ​പ്പം ന്യൂ​യോ​ർ​ക്കി​ലെ ക​ട​ൽത്തീര​ത്തു​കൂ​ടി ന​ട​ക്കു​ന്പോ​ഴാ​ണ് വ​ള​രെ ദ​യ​നീ​യ​മാ​യ ഒ​രു കാ​ഴ്ച കണ്ടത്. ഒ​രു മാ​ൻകുഞ്ഞ് വെ​ള്ള​ത്തി​ൽ കി​ട​ന്ന് ജീ​വ​നു വേ​ണ്ടി പൊ​രു​തു​ന്നു. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ അ​ദ്ദേ​ഹം പ​ക​ച്ചു നി​ൽ​ക്കു​ന്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​ള​ർ​ത്തു നാ​യ പെ​ട്ടെ​ന്ന് വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്ത് ചാടി. ഞൊ​ടി​യി​ട​യി​ൽ മാ​ൻകുഞ്ഞിനെ വെ​ള്ള​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തു​ക​യും ചെ​യ്തു. ക​ര​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും മാ​ൻ ഓ​ടിര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും നാ​യ പു​റ​കെ ചെ​ന്ന് പി​ടി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ഫ്രീ​ലി ഉ​ട​ൻ ത​ന്നെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​വ​രെ​ത്തി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. അ​വ​രു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് മാ​നി​പ്പോ​ൾ. ത​ന്‍റെ പൊ​ന്നോ​മ​ന നാ​യ മാ​നി​നെ ര​ക്ഷി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​യ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.