നദിക്കരയിൽ കണ്ട തിമിംഗലത്തിനു പിന്നിലെ രഹസ്യം
Monday, July 24, 2017 11:09 PM IST
പാ​രീ​സ് ന​ഗ​രം ശ​നി​യാ​ഴ്ച ഉ​ണ​ർ​ന്ന​ത് ഒ​രു അ​ത്ഭു​ത​വാ​ർ​ത്ത കേ​ട്ടാ​ണ്. സെ​യ്​ൻ ന​ദി​യു​ടെ തീ​ര​ത്ത് അ​ൻ​പ​ത​ടി നീ​ള​മു​ള്ള ഒ​രു തി​മിം​ഗ​ലം ‌ച​ത്ത​ടി​ഞ്ഞി​രി​ക്കു​ന്നു. കേ​ട്ട​വ​ർ ന​ദീ​തീ​ര​ത്തേ​ക്കോ​ടി. ക​ട​ലി​ൽ മാ​ത്രം ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന തി​മിം​ഗ​ലം എ​ങ്ങ​നെ ഒ​രു ശു​ദ്ധ​ജ​ല​ന​ദി​യി​ൽ എ​ത്തി എ​ന്ന് എ​ല്ലാ​വ​രും അദ്ഭുതപ്പെട്ടു.




ക​ട​ലി​ൽ​നി​ന്ന് എ​ങ്ങ​നെ​യോ വ​ഴി​തെ​റ്റി ന​ദി​യി​ലെ​ത്തി​യ തിമിം​ഗ​ലം ശു​ദ്ധ​ജ​ല​ത്തി​ൽ ജീ​വി​ക്കാ​നാ​കാ​തെ ച​ത്ത​ടി​ഞ്ഞ​താ​വാം എ​ന്ന് എല്ലാവരും വി​ചാ​രി​ച്ചു. എ​ന്നാ​ൽ, അ​തൊ​രു ക​ലാ​സൃ​ഷ്ടി​യാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ഴാ​ണ് അ​വ​ർ​ക്കു സ​മാ​ധാ​ന​മാ​യ​ത്. ഒ​രു ബെ​ൽ​ജി​യം ക​ലാ കൂ​ട്ടാ​യ്മ​യാ​യ ക്യാ​പ്റ്റ​ൻ ബൂ​മ​ർ ക​ള​ക്ടീ​വാ​ണ് സെ​യ്​ൻ ന​ദി​ക്ക​ര​യി​ൽ തി​മിം​ഗ​ല​ത്തെ​ ആവിഷ്കരിച്ചത്. മ​നു​ഷ്യ​ന്‍റെ ക​ട​ന്നു​ക​യ​റ്റം മൂ​ലം തി​മിം​ഗ​ല​ങ്ങ​ൾ​ക്കു വം​ശ​നാ​ശ​മു​ണ്ടാ​കു​ന്ന​തി​നെ​പ്പ​റ്റി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി​രു​ന്നു ഈ ​നീ​ക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.