ഇവിടെ ജയ്റ്റ്ലി കേരളത്തെ കുറ്റം പറഞ്ഞപ്പോൾ അങ്ങ് ഡൽഹിയിൽ കേരളസർക്കാരിന്‍റെ ഒന്നൊന്നര പരസ്യം
Monday, August 7, 2017 4:45 AM IST
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി രാഷ്ട്രീയ കൊലപാതകത്തിന്‍റെ പേരിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചപ്പോൾ അങ്ങ് ഡൽഹിയിൽ കേരളത്തിന്‍റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി പത്രപ്പരസ്യമിറങ്ങി. പ്രധാന ദേശീയ ദിനപത്രങ്ങളുടെ ഡല്‍ഹി എഡിഷനിലാണ് കേരളത്തിലെ വികസനങ്ങളെയും സാമൂഹിക അന്തരീക്ഷത്തേയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഫുൾ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

കേരളത്തെ ഒന്നാമതാക്കുന്നത് എന്തൊക്കെയാണെന്ന തലക്കെട്ടോടെ മുഖ്യമന്ത്രിയുടെ ചിത്രവും ചേർത്താണ് പരസ്യം. തുടർന്ന് വിവിധ സർവേകളുടെ ഫലം നിരത്തി കേരളത്തിന്‍റെ നേട്ടങ്ങൾ വിവരിക്കുന്നു. രാജ്യത്തെ കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനം, വർഗീയ കലാപങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനം, ഏറ്റവും നല്ല ഭരണം, ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം, ഏറ്റവും കുറവ് ശിശുമരണനിരക്കുള്ള സംസ്ഥാനം, ഏറ്റവും ഉയർന്ന സാക്ഷരതാനിരക്ക്, ഏറ്റവും പരിസ്ഥിതി സൗഹൃദമായ സംസ്ഥാനം എന്നിങ്ങനെ ഓരോ നേട്ടങ്ങളും എണ്ണിയെണ്ണി വിവരിക്കുന്നു.

എഡിബി റിപ്പോര്‍ട്ട് പ്രകാരം തലസ്ഥാനമായ ന്യൂഡല്‍ഹിയെ പോലും പിന്നിലാക്കി കൊച്ചി വേഗത്തില്‍ വളരുന്ന നഗരമെന്ന പദവി നേടിയ കാര്യവും പരസ്യത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഒപ്പം ആത്മീയ നേതാവ് ശ്രീ എം., ജസ്റ്റീസ് കെ.ടി തോമസ്, നടന്‍ കമല്‍ ഹാസന്‍ എന്നിവര്‍ കേരളത്തേക്കുറിച്ച് പറഞ്ഞ കാര്യങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച, തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവർത്തകന്‍റെ വീട്ടിലെത്തിയ അരുണ്‍ ജയ്റ്റ്‌ലി കേരളത്തിലെ ക്രമസമാധാനനില തകർന്നതായി അഭിപ്രായപ്പെട്ടിരുന്നു. കേ​​​ര​​​ള​​​ത്തി​​​ൽ രാ​​ഷ്‌​​ട്രീ​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​മ്പോ​​​ൾ മാ​​​ത്ര​​​മാ​​​ണെ​​​ന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന്‍റെ പിറ്റേ ദിവസമാണ് കേരളത്തിന്‍റെ ഫുൾ പേജ് പരസ്യം തലസ്ഥാന സംസ്ഥാനക്കാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.