രണ്ടുമാസത്തെ പ്രസവാവധിയെടുത്ത് സുക്കർബർഗ്
Sunday, August 20, 2017 12:46 AM IST
ലോ​ക​ത്തി​ൽ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​യ ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ൻ സു​ക്ക​ർ​ബ​ർ​ഗ് ഈ ​വ​ർ​ഷം ര​ണ്ടു മാ​സം അ​വ​ധി​യെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചു. മ​ക​ൾ മാ​ക്സിനു കൂ​ട്ടാ​യി കു​ഞ്ഞ​നുജ​ത്തി ജ​നി​ച്ച​ ശേ​ഷ​മാ​ണ് ര​ണ്ടു മാ​സ​ത്തേ​ക്ക് അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്നതെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. 2015ൽ ​മ​ക​ൾ മാ​ക്സ് ജ​നി​ച്ച​പ്പോ​ൾ സ​മാ​ന കാ​ലം അ​ദ്ദേ​ഹം അ​വ​ധി​യെ​ടു​ത്തി​രു​ന്നു.

ഭാ​ര്യ​യു​ടെ പ്ര​സ​വ​കാ​ല​ത്ത് ഭ​ർ​ത്താ​ക്ക​ന്മാ​ർ അ​വ​ധി​യെ​ടു​ക്കു​ന്ന രീ​തി അ​മേ​രി​ക്ക​യി​ൽ ഇ​പ്പോ​ഴും വി​വാ​ദ​മു​യ​ർ​ത്തു​ന്ന ഒ​ന്നാ​ണ്. വ​ള​രെ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ടെ​ക് എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ​ക്ക് കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ​ ചെ​ലു​ത്താ​ൻ പ​റ്റാ​റു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടും​ബ​ത്തി​നു​വേ​ണ്ടി അ​വ​ധി​യെ​ടു​ത്ത് സു​ക്ക​ർ​ബ​ർ​ഗ് വീ​ണ്ടും ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.

പ്യൂ ​റി​സ​ർ​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ, അ​മേ​രി​ക്ക​ൻ ജ​ന​ത​യി​ൽ 14 ശ​ത​മാ​നം പേ​ർ മാ​ത്ര​മേ ശ​ന്പ​ള​ത്തോ​ടെ​യു​ള്ള കു​ടും​ബാ​വ​ധി ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ. അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റാ​യ ക​ലി​ഫോ​ർ​ണി​യ​യാ​ണ് ശ​ന്പ​ള​ത്തോ​ടെ​യു​ള്ള കു​ടും​ബാ​വ​ധി പു​രു​ഷ​ന്മാ​ർ​ക്ക് അ​നു​വ​ദി​ച്ച് ആ​ദ്യ​മാ​യി ഉ​ത്ത​ര​വി​റ​ക്കിയ​ത്, 2004ലാ​യി​രു​ന്നു അ​ത്. കാ​ന​ഡ, യൂ​റോ​പ്പ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ കു​ടും​ബാ​വ​ധി സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്.

കു​ടും​ബ​ത്തി​നു പ്രാ​ധാ​ന്യം ന​ല്കു​ന്ന​തി​നാ​ൽ ആ​ദ്യ​മാ​യി മാ​താ​പി​താ​ക്ക​ളാ​കു​ന്ന​വ​ർ​ക്ക് നാ​ലു മാ​സം അ​വ​ധി​യാ​ണ് ഫേ​സ്ബു​ക്ക് ന​ല്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.