"നാ​ലാം റൗ​ണ്ടി​ലാ​ണ് ഞാൻ, അ​വ​ളെ​വി​ടെ?' -വോ​സ്നി​യാ​ക്കി​യെ ട്രോ​ളി ഷ​റ​പ്പോ​വ
Saturday, September 2, 2017 11:56 PM IST
യു​എ​സ് ഓ​പ്പ​ണി​ൽ ത​നി​ക്ക് വൈ​ൽ​ഡ് കാ​ർ​ഡ് എ​ൻ​ട്രി അ​നു​വ​ദി​ച്ച​തി​നെ വി​മ​ർ​ശി​ച്ച ക​രോ​ളി​ന വോ​സ്നി​യാ​ക്കി​യെ ട്രോ​ളി റ​ഷ്യ​ൻ ടെ​ന്നീ​സ് സു​ന്ദ​രി മ​രി​യ ഷ​റ​പ്പോ​വ. ആ​ർ​ത​ർ ആ​ഷ് സ്റ്റേ​ഡി​യ​ത്തി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ വി​ജ​യി​ച്ച ശേ​ഷ​മാ​യി​രു​ന്നു ഷ​റ​പ്പോ​വ ഡാ​നീ​ഷ് താ​ര​ത്തെ ചെ​റു​താ​യൊ​ന്ന് ട്രോ​ളി​യ​ത്. പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് അ​വ​സ​രം ല​ഭി​ച്ചാ​ൽ‌ താ​ൻ അ​വി​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ ക​ളി​ക്കു​മെ​ന്ന് ഷ​റ​പ്പോ​വ പ​റ​ഞ്ഞു.

ന്യൂ​യോ​ർ​ക്ക് സി​റ്റി ക്വീ​ൻ​സി​ലെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തേ​ക്ക് നി​ങ്ങ​ളെ​ന്നെ മാ​റ്റി​യാ​ലും അ​വി​ടെ സ​ന്തോ​ഷ​ത്തോ​ടെ താ​ൻ ക​ളി​ക്കും. ഇ​തൊ​ന്നും ത​ന്നെ അ​ല​ട്ടു​ന്നി​ല്ല. നാ​ലാം റൗ​ണ്ടി​ലെ​ത്തി​യ​തെ​ന്നാ​ണ് ത​ന്നെ സം​ബ​ന്ധി​ച്ച് വ​ലി​യ കാ​ര്യം. എ​ന്നാ​ൽ അ​വ​ർ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും വോ​സ്നി​യാ​ക്കി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ ഷ​റ​പ്പോ​വ പ​റ​ഞ്ഞു. ‌



ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഷ​റ​പ്പോ​വ 15 മാ​സ​ത്തെ വി​ല​ക്കി​നു ശേ​ഷ​മാ​ണ് കോ​ർ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ഷ​റ​പ്പോ​വ​യ്ക്ക് ഗ്രാ​ൻ​ഡ്സ്ലാം ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ വൈ​ൽ​ഡ് കാ​ർ​ഡ് എ​ൻ​ട്രി ന​ൽ​കു​ന്ന​തി​നെ വോ​സ്നി​യാ​ക്കി വി​മ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ നാ​ലാം സീ​ഡ് വോ​സ്നി​യാ​ക്കി ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​കു​ക​യും ഷ​റപ്പോവ മു​ന്നേ​റു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.