ബി​ഗ്ബെ​ൻ വീ​ണ്ടും മു​ഴ​ങ്ങും, പ​ക്ഷേ...
Friday, October 20, 2017 2:24 AM IST
അ​​​​റ്റകു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ ബി​​​​ഗ് ബെ​​​​ൻ ഘ​​​​ടി​​​​കാ​​​​രഗോ​​​​പു​​​​രം വീ​​​​ണ്ടും മ​​​​ണി​​​​മു​​​​ഴ​​​​ക്കും. യു​​​​ദ്ധ​​​​വി​​​​രാ​​മ ദി​​​​ന​​​​മാ​​​​യി​​​​കൊ​​​​ണ്ടാ​​​​ടു​​​​ന്ന അ​​​​ടു​​​​ത്ത​​​​ മാ​​​​സം 11, ക്രി​​​​സ്മ​​​​സ്, 2018ലെ ​​​​പു​​​​തു​​​​യു​​​​ഗ​​​​പ്പി​​​​റ​​​​വി എ​​​​ന്നീ വിശേ​​​​ഷാ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും ബി​​​​ഗ് ബെ​​​​ൻ വീ​​​​ണ്ടും മ​​​​ണി​​​​മു​​​​ഴ​​​​ക്കു​​​​ക. എ​​​​ന്നാ​​​​ൽ, കാ​​​​ല​​​​പ്പ​​​​ഴ​​ക്കം​​​​മൂ​​​​ല​​​​മു​​​​ള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ള്ള​​​​തി​​​​നാ​​​​ൽ ബി​​​​ഗ് ബെ​​ന്നി​​​​ന് പ​​​​ഴ​​​​യ​​​​തു​​​​പോ​​​​ലെ കൃ​​​​ത്യ​​സ​​​​മ​​​​യ​​​​ത്ത് മ​​​​ണി​​​​മു​​​​ഴ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞേ​​​​ക്കി​​​​ല്ലെ​​​​ന്നു ബ്രി​​​​ട്ടീ​​​​ഷ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഈ ​​​​വി​​​​ശേ​​​​ഷാ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ക​​​​ഴി​​​​യു​​​​ന്ന​​​​തോ​​​​ടെ ഘ​​​​ടി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വീ​​​​ണ്ടും നി​​​​ർ​​​​ത്തി​​​​വ​​​​ച്ച് അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ തു​​​​ട​​​​രു​​​​മെ​​​​ന്നും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റി​​​​ൽ ഘ​​​​ടി​​​​കാ​​​​ര​​​​ഗോ​​​​പു​​​​രം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​ട​​​​ച്ചി​​​​ട്ട​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധപ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ശ​​​​ക്ത​​​​മാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ബി​​​​ഗ്ബെ​​​​ൻ വീ​​​​ണ്ടും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

ബ്രി​​​​ട്ട​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് വ​​​​ള​​​​പ്പി​​​​നു​​​​ള്ളി​​​​ൽ സ്ഥി​​​​തി​​ചെ​​​​യ്യു​​​​ന്ന ബി​​​​ഗ് ബെ​​​​ൻ ഇ​​​​തി​​​​നു​​​​ മു​​​​ന്പും അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​ക്കാ​​​​യി അ​​​​ട​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ഇ​​​​ക്കു​​​​റി നാ​​​​ലു​​​​ വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് അ​​​​ട​​​​ച്ചി​​​​ടാ​​​​നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ തീ​​​​രു​​​​മാ​​​​നം. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 6.1 കോ​​ടി പൗ​​​​ണ്ട് ചെ​​​​ല​​​​വി​​​​ട്ട് ബി​​​​ഗ്ബെ​​​​ൻ മോ​​​​ടി​​​​പി​​​​ടി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് പ​​​​ദ്ധ​​​​തി​​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.