കണ്ണിൽ ഇരുട്ടാണെങ്കിലെന്താ, ശബ്ദം കേട്ട് മനസിലാക്കും വണ്ടിയുടെ തകരാർ
Monday, October 23, 2017 2:42 AM IST
എ​ന്തും നേ​രി​ടാ​നു​ള്ള മ​നഃ​ശ​ക്തി​യു​ണ്ടെ​ങ്കി​ൽ മു​ന്നിലെ ത​ട​സ​ങ്ങ​ളെ നി​ഷ്പ്ര​യാ​സം കീ​ഴ​ട​ക്കാ​മെ​ന്നു​ള്ള​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ് ചൈ​ന​യി​ലെ സി​ചു​വാ​ൻ പ്ര​വി​ശ്യ​യി​ലെ യി​ബി​ൻ സ്വ​ദേ​ശി​യാ​യ സു ​ഷു​യു എ​ന്ന 60കാ​ര​ൻ. കാ​ര​ണം അ​ന്ധ​നാ​യ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി മി​ക​ച്ച​യൊ​രു ബൈ​ക്ക് മെ​ക്കാ​നി​ക്കാ​ണ്.



ബൈ​ക്കി​ൽ സ്പ​ർ​ശി​ച്ചും അ​തി​ന്‍റെ ശ​ബ്ദം കേ​ട്ടു​മാ​ണ് ബൈ​ക്കി​ന്‍റെ പ്ര​ശ്ന​ങ്ങ​ളെ പ​റ്റി അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കു​ന്ന​ത്. ഒ​രു കേ​ടാ​യ ബൈ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ചപ്പോൾ അ​ദ്ദേ​ഹം വ​ള​രെ സ​മ​യ​മെ​ടു​ത്ത് അത് നന്നാക്കി. അന്നു മു​ത​ലാ​ണ് ത​ന്‍റെ ക​ഴി​വി​നെക്കുറിച്ച് അ​ദ്ദേ​ഹം ബോധവാനായ​ത്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി സ്വ​ന്ത​മാ​യി ഒ​രു വീ​ട് വയ്ക്കാ​നു​ള്ള പ​ണം സ്വ​രു​ക്കൂ​ട്ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

ചെ​റി​യ ഇ​ല്ലാ​യ്മ​ക​ളു​ടെ പേ​രും പ​റ​ഞ്ഞ് വി​ഷ​മി​ച്ച് വെ​റു​തെ​യി​രി​ക്കു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും മാ​തൃ​ക​യാ​ണ് സു ​ഷു​യുവി​ന്‍റെ ജീ​വി​തം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.