ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു. ലോ​ക ടെ​ന്നീ​സി​ലെ ക​രു​ത്തി​ന്‍റെ ഇ​തി​ഹാ​സം ഇ​നി അ​ല​ക്സി​സ് ഒ​ഹാ​നി​യ​നു സ്വ​ന്തം. ലോ​ക മു​ൻ ഒ​ന്നാം ന​മ്പ​ർ സെ​റീ​ന വി​ല്യം​സും റെ​ഡി​റ്റ് സ​ഹ സ്ഥാ​പ​ക​ൻ അ​ല​ക്സി​സ് ഒ​ഹാ​നി​യ​നും വി​വാ​ഹി​ത​രാ​യി. ഈ ​വ​ർ​ഷം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ താ​ര മാ​മാ​ങ്ക​മാ​യി കെ​ങ്കേ​മ​മാ​യാ​ണ് വി​വാ​ഹം ന​ട​ന്ന​ത്.

ബി​യോ​ൺ​സ്, കിം ​ക​ർ​ദ​ർ​ഷ്യ​ൻ, ഇ​വ ലോം​ഗോ​റി​യ, ക​രോ​ളി​നെ വോ​സ്നി​യാ​ക്കി, കെ​ല്ലി റോ​ല​ൻ​ഡ്, സി​യ​റ തു​ട​ങ്ങി ലോ​ക​ത്തെ പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് സെ​റീ​ന​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ലാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ന​ഗ​ര​ത്തെ നി​ശ്ച​മാ​ക്കി​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റി​യ​ത്. ച​ട​ങ്ങു​ക​ൾ​ക്കാ​യി അ​ധി​കൃ​ത​ർ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം അ​ട​ച്ചി​രു​ന്നു.



ഏ​ക​ദേ​ശം 10 ല​ക്ഷം ഡോ​ള​റി​ന്‍റെ ആ​ഘോ​ഷ​മാ​ണ് ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ അ​ര​ങ്ങേ​റി​യ​ത്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത അ​തി​ഥി​ക​ൾ​ക്കൊ​ന്നും മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​രാ​ൻ അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു. ച​ട​ങ്ങു​ക​ൾ ത​ത്സ​മ​യം അ​ടി​ച്ചു​മാ​റ്റു​മെ​ന്ന പേ​ടി​യാ​യി​രു​ന്നു മൊ​ബൈ​ൽ നി​രോ​ധ​ന​ത്തി​നു പി​ന്നി​ൽ.

ത​ങ്ങ​ൾ വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ന്ന വി​വ​രം ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് ദ​മ്പ​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. നീ​ണ്ട 15 മാ​സ​ത്തെ ഡേ​റ്റിം​ഗി​നു ശേ​ഷ​മാ​യി​രു​ന്നു ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ. ഈ ​ബ​ന്ധ​ത്തി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ഒ​ളി​മ്പി​യ ഒ​ഹാ​നി​യ​ൻ ജൂ​നി​യ​റെ​ന്ന കു​ഞ്ഞു മാ​ലാ​ഖ പി​റ​ന്നു.