ഒരു ബുള്ളറ്റും 58 പേരും; ഇ​ന്ത്യ​ൻ ആ​ർ​മി ഗി​ന്ന​സ് റിക്കാർഡ്സിൽ
Thursday, November 23, 2017 4:49 AM IST
ഒ​രു ബൈ​ക്കി​ൽ എ​ത്ര പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം എ​ന്ന ചോ​ദ്യ​ത്തി​ന് ര​ണ്ട് എ​ന്നാ​ണു​ത്ത​ര​മെ​ങ്കി​ൽ ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ ഉ​ത്ത​രം 58 എ​ന്നാ​ണ്. ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ ടൊ​ർ​ണ​ഡോ​സ് ടീം ​ഒ​രു 500 സി​സി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റി​ൽ ന​ട​ത്തി​യ അ​ഭ്യാ​സ​പ്ര​ക​ട​നം ഗി​ന്ന​സ് ബു​ക്കി​ൽ ക​യ​റി​പ്പ​റ്റി. 58 പേ​ർ ഒ​രു​മി​ച്ച് ഒ​രു ബൈ​ക്കി​ൽ 1,200 മീ​റ്റ​ർ യാ​ത്ര ചെ​യ്താ​ണ് റി​ക്കാ​ർ​ഡി​ട്ട​ത്.



130 കോ​ടി ഇ​ന്ത്യ​ൻ​ജ​ന​ത​യെ സം​ര​ക്ഷി​ക്കു​ക​യും ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​നു പു​റ​മേ ഇ​ന്ത്യ​ൻ പ​ട്ടാ​ളം അ​പ​ക​ട​ക​ര​മാ​യ ചി​ല അ​ഭ്യാ​സ​ങ്ങ​ളി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടാ​നും സ​മ​യം ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്. ബംഗളൂരുവിലെ യെല​ഹ​ങ്ക​യി​ലെ ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് ബേ​സി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.