ഗിന്നസ് റിക്കാർഡിലേക്ക് "മുടിയൻ' കാർ
Friday, November 24, 2017 3:14 AM IST
ത​നി​ക്ക് മാ​ത്രം പോ​ര, ത​ന്‍റെ കാ​റി​നും വേ​ണം മു​ടി എ​ന്നു ചി​ന്തി​ച്ച ഇ​റ്റാ​ലി​യ​ൻ ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റ് മ​രി​യ ലൂ​സി​യ മു​ഗ്നോ ഒ​രു അ​റ്റകൈ ​പ്ര​യോ​ഗം ന​ട​ത്തി. ഒ​രു ല​ക്ഷം ഡോ​ള​ർ ചെ​ല​വി​ട്ട് ത​ന്‍റെ കാ​റി​ൽ മു​ഴു​വ​നും മ​നു​ഷ്യ​മു​ടി ഘ​ടി​പ്പി​ച്ചു. പു​റ​ത്ത് മാ​ത്ര​മ​ല്ല കാ​റി​നു​ള്ളി​ലും ത​ല​മു​ടി​യു​പ​യോ​ഗി​ച്ച് അ​ല​ങ്കാ​ര​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

ഒ​ന്നും ര​ണ്ടു​മ​ല്ല 150 മ​ണി​ക്കൂ​ർ വേ​ണ്ടി​വ​ന്നു കാ​റി​ന് വി​ഗ് വ​യ്ക്കാ​ൻ. ഇ​തോ​ടെ​യാ​ണ് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ലേ​ക്ക് മ​രി​യു​ടെ കാ​ർ ഓ​ടി​ക്ക​യ​റി​യ​ത്. പൊ​ടി​യും ചെ​ളി​യു​മു​ള്ള നി​ര​ത്തി​ലൂ​ടെ​യൊ​ക്കെ ചീ​റി​പ്പാ​യു​ന്ന കാ​റാ​ണെ​ങ്കി​ലും കാ​റി​ലെ മു​ടി എ​പ്പോ​ഴും ഭം​ഗി​യാ​യി പ​രി​പാ​ലി​ക്കാ​ൻ മ​രി​യ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. ഷാം​പൂ​വും ക​ണ്ടീഷ​ണ​റു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ച് എ​ന്നും മു​ടി ക​ഴു​കാ​റു​ണ്ടെ​ന്നാ​ണ് മ​രി​യ പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.