നടുറോഡിൽ കാർനിർത്തി വികലാംഗനെ സഹായിച്ച് യുവതി; കൈയടിച്ച് സോഷ്യൽ മീഡിയ
Friday, November 24, 2017 8:45 AM IST
തി​ര​ക്കേ​റി​യ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ വി​ഷ​മി​ച്ച വി​ക​ലാം​ഗ​ന് സ​ഹാ​യ​മാ​യി എ​ത്തി​യ കാ​ർ​യാ​ത്രി​ക​യാ​യ യു​വ​തി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. ഹൃ​ദ​യസ്പ​ർ​ശി​യാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത് ചൈ​ന​യി​ലാ​ണ്.

വി​ക​ലാം​ഗ​നാ​യ ഒ​രാ​ൾ സീ​ബ്രാ​ലൈ​നി​ൽ കൂ​ടി​യാ​ണ് റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ലും ന​ട​ക്കാ​ൻ അ​ദ്ദേ​ഹം ന​ന്നേ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. ഈ ​സ​മ​യം കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന യു​വ​തി ഈ ​രം​ഗം ക​ണ്ട് റോ​ഡി​നു ന​ടു​വി​ൽ കാ​റ് നി​ർ​ത്തി ഇ​റ​ങ്ങി​വ​ന്ന് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​വാ​ൻ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ പീ​പ്പി​ൾ​സ് ഡെയ്‌ലി ചൈ​ന​യു​ടെ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ല​ക്ഷ​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ണ്ട​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.