മൂന്നാം വയസിൽ വിവാഹം, 17-ാം വയസിൽ വിവാഹമോചനം
സ​മു​ദാ​യ​ത്തി​ലെ ആ​ചാ​ര​പ്ര​കാ​രം മൂ​ന്നാം വ​യ​സി​ൽ ന​ട​ത്തി​യ പെ​ണ്‍കു​ട്ടി​യു​ടെ വി​വാ​ഹം 17-ാം വ​യ​സി​ൽ കോ​ട​തി റ​ദ്ദാ​ക്കി. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ൽ 2003ലാ​ണ് പ​തി​നൊ​ന്നു വ​യ​സു​കാ​ര​ൻ അ​ന്ന് മൂ​ന്നു വ​യ​സു മാ​ത്രം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍കു​ഞ്ഞി​നെ സ​മു​ദാ​യ​ത്തി​ലെ നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് വി​വാ​ഹം ക​ഴി​ച്ച​ത്. പി​ന്നീ​ട് ഈ ​കു​ട്ടി​ക​ൾ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സം.

എ​ന്നാ​ൽ, പെ​ണ്‍കു​ട്ടി​യുടെ അച്ഛൻ മരിച്ചതോടെ ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ​ കൊ​ണ്ടു​വ​ന്നു വി​ട​ണ​മെ​ന്ന് ഇ​വ​ളെ വി​വാ​ഹം ക​ഴി​ച്ച പ​യ്യ​ന്‍റെ വീ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ, പെ​ണ്‍കു​ട്ടി ഇ​തി​നു ത​യാ​റാ​യി​ല്ല. വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് അ​വ​ൾ ത​ന്‍റെ പ​ഠ​നം തു​ട​ർ​ന്നു. പ​ക്ഷേ, ക​ഴി​ഞ്ഞ വ​ർ​ഷം യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ പ​ഠ​നം നി​റു​ത്തി​ച്ചു. ഇതോടെ പെ​ണ്‍കു​ട്ടി പ്ര​ദേ​ശ​ത്തെ ഒ​രു സ​ന്ന​ദ്ധസം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.