ക​വ​ർ​ച്ച​ക്കാ​ര​നി​ൽ നി​ന്നും യു​വ​തി​യെ ര​ക്ഷി​ച്ചത് തെരുവുനാ​യ; വീ​ഡി​യോ വൈ​റ​ൽ
Saturday, November 25, 2017 10:18 PM IST
വ​ഴി​യാ​ത്ര​ക്കാ​രി​യെ മോ​ഷ്ടാ​വി​ൽ നി​ന്നും ര​ക്ഷി​ക്കു​ന്ന നായയുടെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. മോ​ണ്‍​ടെ​നി​ഗ്രോ​യി​ലെ പൊ​ഡ്ഗോ​റി​ക്ക​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ഴി​യി​ലൂടെ ന​ട​ന്നു പോ​കു​ന്ന ഒ​രു യു​വ​തി​യു​ടെ പി​ന്നാ​ലെ, ജാ​ക്ക​റ്റ് ധ​രി​ച്ച ഒ​രാ​ൾ ന​ട​ന്നു പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. ഈ ​സ​മ​യം വ​ഴി​യി​ൽ ഒ​രു നാ​യ ഇ​രി​ക്കു​ന്ന​തും വ്യ​ക്ത​മാ​ണ്. പെ​ട്ടെന്ന് മുന്നോട്ടു കു​തി​ച്ച മോ​ഷ്ടാ​വ് ഇ​വ​രെ ആ​ക്ര​മിച്ച് കൈ​യി​ലെ പഴ്സ് കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ യുവതി നി​ല​ത്ത് വീ​ഴു​ക​യും ചെ​യ്തു.

ഈസമയം വ​ഴി​യി​ലി​രു​ന്ന നാ​യ കുരച്ചുകൊണ്ട് മോ​ഷ്ടാ​വിന്‍റെ നേരെ പാഞ്ഞടുക്കുകയായിരുന്നു. നായയുടെ ആ​ക്ര​മണം സഹിക്കാനാവാതെ മോ​ഷ്ടാ​വ് അ​വി​ടെ നി​ന്ന് ഓ​ടി. അൽപനേരം നായ പിന്നാലെ കുരച്ചുകൊണ്ട് ഓടുകയും ചെയ്തു. സ​മീ​പ​ത്തു​ള്ള സി​സി​ടി​വി​ കാമറയി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.