"അവളെ വെറുതേ വിടൂ...' മ​ലി​യ ഒബാമ​യ്ക്ക് പി​ന്തു​ണയുമായി ഇ​വാ​ൻ​ക​യും ചെ​ൽ​സി​യും
യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ മൂ​ത്ത മ​ക​ളാ​യ മ​ലി​യ സി​ഗ​ര​റ്റ് വ​ലി​ച്ച് പു​ക വി​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ ആ​ഘോ​ഷി​ക്കു​ന്ന​തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ മ​ക്ക​ൾ രം​ഗ​ത്ത്. പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്ക​രു​ത്. ‌മ​ലി​യ​യു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൾ ഇ​വാ​ൻ​ക പ​റ​ഞ്ഞു.




ഹാ​ർ​വ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന മ​ലി​യ സു​ഹൃ​ത്തി​നെ ചും​ബി​ക്കു​ന്ന​തി​ന്‍റെ​യും സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ നേ​ര​ത്തേ വൈ​റ​ലാ​യി​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റി​ൽ ‘ക്ലി​ക്ക്’ ചെ​യ്തു ക​ണ്ടു ര​സി​ക്കാ​നു​ള്ള​ത​ല്ല മ​ലി​യ​യു​ടെ സ്വ​കാ​ര്യ​ജീ​വി​ത​മെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ണിന്‍റെ മ​ക​ൾ ചെ​ൽ​സി പ​റ​ഞ്ഞു.