ആറുവയസുകാരൻ കണ്ടുപിടിച്ച പുതിയ വാക്ക് ഡിക‌്ഷണറിയിലേക്ക്
Wednesday, November 29, 2017 2:02 AM IST
കനേ​ഡി​യ​ൻ വം​ശ​ജ​നാ​യ ലെ​വി ബ​ഡ് എ​ന്ന ആ​റു​വ​യ​സു​കാ​ര​ൻ ഇം​ഗ്ലീ​ഷി​ൽ ഒ​രു പു​തി​യ വാ​ക്ക് ക​ണ്ടു​പി​ടി​ച്ചു. ഈ ​വാ​ക്ക് ഓ​ക്സ്ഫ​ഡ് ഡി​ക്‌​ഷ​ണ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ലോ​കം ഒ​രു കാ​ന്പ​യി​നാ​യി ഏ​റ്റെ​ടു​ത്തു. ലെ​വി​ഡ്രോം (levidrome) എ​ന്ന വാ​ക്കാ​ണ് ബ​ഡ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു ഇം​ഗ്ലീ​ഷ് വാ​ക്കി​ന്‍റെ അ​ക്ഷ​ര​ങ്ങ​ൾ തി​രി​ച്ച് വാ​യി​ച്ചാ​ൽ അ​ർ​ഥ​പൂ​ർ​ണമായ മ​റ്റൊ​രു വാ​ക്ക് കി​ട്ടും (ഉ​ദാ: stressed എ​ന്ന വാ​ക്ക് പി​ന്നി​ലേ​ക്കു വാ​യി​ച്ചാ​ൽ desserts... അ​തു​പോ​ലെ loop=pool, flow=wolf, stop=pots, rats=star). ഇ​താ​ണ് ലെ​വി​ഡ്രോം എ​ന്ന വാ​ക്കി​ന് ലെ​വി ന​ല്കി​യി​രി​ക്കു​ന്ന നി​ർ​വ​ച​നം.

ര​സ​ക​ര​മാ​യ വ​സ്തു​ത​യെ​ന്തെ​ന്നാ​ൽ ഇ​ങ്ങ​നെ ഒ​രു വാ​ക്കി​ലെ അ​ക്ഷ​ര​ങ്ങ​ൾ പി​ന്നി​ലേ​ക്കു വാ​യി​ച്ചാ​ൽ അ​ർ​ഥ​പൂ​ർ​ണ​മാ​യ മ​റ്റൊ​രു വാ​ക്ക് കി​ട്ടു​ന്ന രീ​തി​ക്ക് ഇ​തു​വ​രെ ഇം​ഗ്ലീ​ഷി​ൽ ഒ​രു പേ​രി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സൈ​ബ​ർ ലോ​കം മു​ഴു​വ​ൻ ലെ​വി​യു​ടെ ക​ണ്ടു​പി​ടി​ത്ത​ത്തി​നു പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഓ​ക്ഫ​ഡ് ഡി​ക്‌​ഷ​ണ​റി അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ ഇ​ക്കാ​ര്യ​മെ​ത്തി​യ​പ്പോ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പും ന​ല്കി. എ​ന്നാ​ൽ, ഒ​രു നി​ശ്ചി​ത​കാ​ലം ഉ​പ​യോ​ഗ​ത്തി​ലു​ള്ള പ​ദ​ങ്ങ​ൾ മാ​ത്ര​മേ ഡി​ക്‌​ഷ​ണ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തൂ എ​ന്ന​താ​ണ് ഓ​ക്സ്ഫ​ഡി​ന്‍റെ രീ​തി.

ലെ​വി​ഡ്രോ​മി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​മാ​യി ലെ​വി​യു​ടെ പി​താ​വ് റോ​ബ​ർ​ട്ട് ല​ക്കി ബ​ഡ് യൂ​ട്യൂ​ബി​ൽ ചെ​റി​യ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഒ​രു ദി​വ​സം കാ​റി​നു പി​ന്നി​ലി​രു​ന്ന യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന ലെ​വി സ്റ്റോ​പ്പ് എ​ന്നെ​ഴു​തി​യ​ത് പോ​ട്ട്സ് എ​ന്നാ​ണ് വാ​യി​ച്ച​ത്. ഇ​തി​ൽ കൗ​തു​കം തോ​ന്നി​യ കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് ഒ​രു വാ​ക്ക് പി​ന്നി​ലേ​ക്ക് വാ​യി​ച്ചാ​ൽ എ​ന്തു​കൊ​ണ്ടാ​ണ് മ​റ്റൊ​രു വാ​ക്ക് കി​ട്ടു​ന്ന​തെ​ന്നു ചോ​ദി​ച്ചു. എ​ന്നാ​ൽ, അ​വ​ർ​ക്ക് മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു.

പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തി​ന് ഒ​രു പേ​രി​ല്ലെ​ന്നു ക​ണ്ടെ​ത്തി. അ​തേ​സ​മ​യം ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ൾ മു​ന്നി​ലേ​ക്കും പി​ന്നി​ലേ​ക്കും വാ​യി​ച്ചാ​ൽ ഒ​രേ വാ​ക്കു​ത​ന്നെ​യാ​യ (ഉ​ദാ: wow, noon, mom, civic, redder...) രീ​തി​ക്ക് പാ​ലി​ൻ​ഡ്രോം എ​ന്നു പേരുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.