ഭാവനാലോകത്തെ കാഴ്ചവിസ്മയങ്ങളുമായി വ​ർ​ച്വ​ൽ റി​യാ​ലി​റ്റി തീം ​പാ​ർ​ക്ക്
ഭാ​വ​നാ​ലോ​ക​ത്തെ മാ​യ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി ചൈ​ന​യി​ൽ വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി തീം ​പാ​ർ​ക്ക്. ചൈ​ന​യി​ലെ ഏ​റ്റ​വും ദ​രി​ദ്ര​പ്ര​വി​ശ്യ​ക​ളി​ലൊ​ന്നാ​യ ഗ്വി​ഷോ​യി​ലാ​ണ് വ​ലി​യ റോ​ബ​ട്ടും കാ​ല്പ​നി​ക ലോ​ക​മൊ​രു​ക്കി​യ കെ​ട്ടി​ട​ങ്ങ​ളും നി​റ​ഞ്ഞ പാ​ർ​ക്കൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 2020 ആ​കു​ന്പോ​ഴേ​ക്കും രാ​ജ്യ​ത്തെ വ​ർ​ച്വ​ൽ റി​യാ​ലി​റ്റി വ​ള​ർ​ച്ച പ​ത്തു മ​ട​ങ്ങ് വ​ർ​ധി​പ്പി​പ്പി​ച്ച് 850 കോ​ടി ഡോ​ള​റാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തീം ​പാ​ർ​ക്കി​ന്‍റെ പി​റ​വി.

330 ഏ​ക്ക​റി​ലു​ള്ള തീം ​പാ​ർ​ക്കി​ൽ 35 വ​ർ​ച്വ​ൽ റി​യാ​ലിറ്റി കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. വ​ർ​ച്വ​ൽ ഗെ​യി​മു​ക​ളും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ അ​തി​മ​നോ​ഹ​ര ലോ​ക​ത്തേ​ക്കു യാ​ത്ര ന​ട​ത്തു​ന്ന വ​ർ​ച്വ​ൽ റോ​ള​ർ​കോ​സ്റ്റ​റു​ക​ളും തീം ​പാ​ർ​ക്കി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്. പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ൽ തു​ട​ങ്ങു​ന്ന​തോ​ടെ ഗ്വി​ഷോ പ്ര​വി​ശ്യ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്നാ​ണ് തീം ​പാ​ർ​ക്ക് അ​ധി​കൃ​ത​രു​ടെ വാ​ദം.



150 കോ​ടി ഡോ​ള​ർ മു​ത​ൽ​മു​ട​ക്കി​ലാ​ണ് ഓ​റി​യ​ന്‍റ​ൽ സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ വാ​ലി പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച രാ​ജ്യം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കു​ക എ​ന്ന ചൈ​ന​യു​ടെ ദാ​ഹം ഈ ​സം​രം​ഭ​ത്തി​ൽ കാ​ണാം.

പാ​ർ​ക്കി​നു​ള്ളി​ലെ ഭീ​മാ​കാ​ര​മാ​യ റോ​ബോ​ട്ടി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് സ​ന്ദ​ർ​ശ​ക​ർ​ക്ക് ബ​ങ്കി ജം​പ് ന​ട​ത്താ​നാ​കും. ഇ​തു കൂ​ടാ​തെ മി​ക്ക റൈ​ഡു​ക​ളും വി​ആ​ർ ഗോ​ഗ്ലി​ളുകൾ (വിആർ ദൃശ്യങ്ങൾ കാണാനുള്ള ഉപകരണം) ഉ​പ​യോ​ഗി​ച്ചു​ള്ള​വ​യാ​ണ്. മാ​ത്ര​മ​ല്ല, മോ​ഷ​ൻ സി​മു​ലേ​റ്റ​റു​ക​ളും വ​ർ​ച്വ​ൽ ലോ​ക​ത്തെ അ​നു​ഭ​വ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടാ​നു​ണ്ട്.