സ​ർ​ക്ക​സി​നി​ടെ ക​ടു​വ കൂ​ടി​നു പു​റ​ത്തു ചാ​ടി: പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
Wednesday, November 29, 2017 4:29 AM IST
സർക്കസ് പ്രദർശനത്തിനി​ടെ കൂ​ട്ടി​ൽ നി​ന്നു കടുവ പു​റ​ത്തുചാ​ടുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വി​ശ്യ​യി​ലെ ലി​ൻ​ഫെ​നി​ലാ​ണ് സംഭവം. സ​ർ​ക്ക​സ് കൂ​ട്ടി​ൽ നി​ന്നും പു​റ​ത്തു ചാ​ടി​യ ക​ടു​വ​യെ ക​ണ്ട് ആ​ളു​ക​ൾ പ​രി​ഭ്ര​മി​ച്ച് ഓ​ടു​ന്ന​തി​നി​ടെ ക​ടു​വ ര​ണ്ടു കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കുകയും ചെയ്തു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

ക​ടു​വ കൂ​ട്ടി​ൽ നി​ന്നും പു​റ​ത്തു ചാ​ടു​വാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​പ​ക​ട സ്ഥ​ല​ത്തു നി​ന്നും ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.