ആ​വേ​ശം അല്പം കൂ​ടു​ത​ലാ..​! റ​സ്റ്ററ​ന്‍റി​ന്‍റെ ചി​ല്ലു​വാ​തി​ൽ തകർത്ത് ഡെ​ലി​വ​റി ബോ​യിയുടെ എൻട്രി
Wednesday, November 29, 2017 5:13 AM IST
അ​മി​ത​മാ​യ ആ​വേ​ശം അ​ത്യാ​പ​ത്തി​ന് വ​ഴി​വെ​യ്ക്കു​മെ​ന്ന വാ​ക്കു​ക​ൾ സ​ത്യ​മാ​ണെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ചൈ​ന​യി​ലെ ഷാ​ന്തോ​വു​വി​ലുള്ള ഒ​രു റ​സ്റ്ററ​ന്‍റി​ൽ നിന്നുള്ള വീഡിയോ. തി​ര​ക്കി​ട്ട് ഓടിയെത്തിയ ഡെ​ലി​വ​റി ബോ​യി റ​സ്റ്ററ​ന്‍റി​ന്‍റെ അ​ക​ത്തു ക​യ​റാ​നാ​യി ശ്രമിക്കുന്പോ​ൾ വാ​തി​ൽ ത​ക​ർ​ന്ന് ഗ്ലാ​സ് ചി​ന്നി​ച്ചി​ത​റു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ. മാ​ത്ര​മ​ല്ല വാ​തി​ലി​ന്‍റെ പി​ടി മാ​ത്ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ ഇ​രി​ക്കു​ന്ന​തും കാ​ണാം.

കൃ​ത്യസ​മ​യ​ത്ത് ഓ​ർ​ഡ​ർ സ്ഥ​ല​ത്ത് എ​ത്തി​ക്കാ​നാ​യി​രു​ന്നു അ​ദ്ദേ​ഹം തി​ര​ക്കി​ട്ട് ഓ​ടി​യ​ത്. ഗ്ലാ​സ് പൊ​ട്ടിവീഴുമ്പോൾ റ​സ്റ്റ​റന്‍റിൽ ഭ​ക്ഷ​ണം ക​ഴിച്ചുകൊണ്ടിരുന്നവർ പ​രി​ഭ്രാ​ന്തി​യോ​ടെ നോ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.