ഗതാഗതക്കുരുക്ക് കൊണ്ട് പൊറുതിമുട്ടിയപ്പോൾ യുവാവ് ചെയ്തത്; വീഡിയോ വൈറൽ
Saturday, December 2, 2017 11:39 PM IST
അ​സ​ഹ​നീ​യ​മാ​യ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ റോ​ഡി​ൽ പു​തി​യൊ​രു അ​ട​യാ​ളം വ​ര​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൈ​ന​യി​ലെ ലി​യാ​ൻ​യും​ഗാം​ഗി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന ഇ​യാ​ൾ ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​കു​ന്ന അ​സ​ഹ​നീ​യ​മാ​യ ഗ​താ​ഗ​ത കു​രു​ക്കി​ൽ ഏ​റെ വ​ല​ഞ്ഞി​രു​ന്നു.

ഏ​തു​വി​ധേ​ന​യും ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച ഇ​യാ​ൾ ഓ​രോ ദി​ക്കി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ഞ്ഞു പോ​കു​വാ​ൻ റോ​ഡി​ൽ അ​ട​യാ​ള​ങ്ങ​ൾ വ​ര​യ്ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ ഇയാൾ വ​ര​യ്ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം 1,000 യു​വാ​ൻ പി​ഴ ഈ​ടാ​ക്കി വി​ട്ട​യയ്​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഇ​യാ​ൾ വ​ര​ച്ച അ​ട​യാ​ള​ങ്ങ​ൾ അ​ധി​കൃ​ത​ർ മാ​യ്ച്ചു ക​ള​യു​ക​യും ചെയ്തു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.