സി​ഹ​ത്തി​ൽ നി​ന്നും ത​ന്‍റെ കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ അ​മ്മ ജി​റാ​ഫിന്‍റെ ശ്രമം, പക്ഷേ..
Saturday, December 2, 2017 11:38 PM IST
സിം​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ത​ന്‍റെ കു​ട്ടി​യെ സം​ര​ക്ഷി​ക്കാ​ൻ ഒ​രു അ​മ്മ ജി​റാ​ഫ് ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ നൊമ്പരമാകു​ന്നു. സിം​ഹം ആ​ക്ര​മി​ക്കാ​ൻ വ​രു​ന്പോ​ൾ കു​ട്ടി​യെ സ്വ​ന്തം കാ​ൽ​കീ​ഴി​ലാ​ക്കു​ക​യാ​ണ് ഈ ​അ​മ്മ ചെയ്ത​ത്. എ​ന്നാ​ൽ പിന്മാ​റാ​ൻ സിം​ഹം ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. കു​ട്ടി​യി​ൽ നി​ന്നു ശ്ര​ദ്ധ​മാ​റ്റി​യ സിം​ഹം അ​മ്മ​യെ നോട്ടമിട്ടു. അ​തി​നാ​യി അ​മ്മ ജി​റാ​ഫി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് കു​തി​ച്ചു ചാ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ൽ സിം​ഹ​ത്തി​നെ ത​ന്‍റെ ശ​രീ​ര​ത്തി​ൽ നി​ന്നും കു​ട​ഞ്ഞെ​റി​ഞ്ഞ് ജി​റാ​ഫ് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യി​ൽ കു​ഞ്ഞുജിറാഫ് നി​ല​ത്തുവീ​ണു. ഈ ​ത​ക്കം മു​ത​ലാ​ക്കി സിം​ഹം കു​ട്ടി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. തന്‍റെ കുഞ്ഞിനെ സിംഹം ഭക്ഷണമാക്കുന്നത് നിസ്സഹായതയോടെ നോക്കിനില്ക്കാനേ ആ അമ്മയ്ക്കു കഴിഞ്ഞുള്ളൂ.

കെ​നി​യയി​ലെ മാ​സാ​യ് മാ​റ​യി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.