പൂമ്പാറ്റകളുടെ തലസ്ഥാനമാകാൻ ഉത്തരാഖണ്ഡ്
Wednesday, December 6, 2017 2:14 AM IST
വ​ർ​ണ​വൈ​വി​ധ്യ​ത്താ​ൽ പാ​റി​പ്പ​റ​ക്കു​ന്ന പൂ​മ്പാ​റ്റ​ക​ൾ എ​പ്പോ​ഴും ക​ണ്ണു​ക​ൾ​ക്കു കു​ളി​ർ​മ​യേ​കു​ന്ന​വ​യാ​ണ്. എ​ന്നാ​ൽ, മ​നു​ഷ്യ​ന്‍റെ ക​ട​ന്നു​ക​യ​റ്റ​വും പ​രി​സ്ഥി​തിമ​ലി​നീ​ക​ര​ണ​വും ന​മു​ക്കു ചു​റ്റു​മു​ള്ള പൂ​ന്പാ​റ്റ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ഹാ​രം ക​ണ്ടെ​ത്തി പൂ​ന്പാ​റ്റ​ക​ളു​ടെ വം​ശ​വ​ർ​ധ​ന ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ്. ല​ക്ഷ്യം ആ​ഗോ​ള പൂ​ന്പാ​റ്റ കേ​ന്ദ്ര​മാ​കു​ക.

ബ​ട്ട​ർ​ഫ്ലൈ ടൂ​റി​സം എ​ന്ന പേ​രി​ൽ പ്രൊ​മോ​ഷ​ണ​ൽ കാ​ന്പെ​യ്ൻ ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​ർ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ അ​ഞ്ഞൂ​റി​ല​ധി​കം പൂ​ന്പാ​റ്റ ഇ​ന​ങ്ങ​ളു​ള്ള സം​സ്ഥാ​ന​മാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ്.

2016 ജൂ​ലൈ​യി​ൽ മൂ​ന്നു പു​തി​യ ഇ​നം പൂ​ന്പാ​റ്റ​ക​ളെ​ക്കൂ​ടി ഇ​വി​ടെ​നി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. സി​ലി​യേ​റ്റ് ബ്ലൂ, ​ന്യൂ​വ​ർ ത്രീ ​റിം​ഗ്, വെ​സ്റ്റേ​ൺ ഫൈ​വ് റിം​ഗ് എ​ന്നീ മൂ​ന്ന് ഇ​ന​ങ്ങ​ളാ​ണ് പു​തു​താ​യി ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ പൂ​ന്പാ​റ്റ​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ഡെ​റാ​ഡൂൺ, നൈ​നി​റ്റാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ​ത്ത​ന്നെ ബ​ട്ട​ർ​ഫ്ലൈ പാ​ർ​ക്കു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് ടൂ​റി​സ്റ്റു​ക​ളു​ടെ പ്ര​വാ​ഹ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.