ഫുട്പാത്തിലൂടെ നടന്നയാൾ സി​ങ്ക് ഹോ​ളിൽ വീ​ണു; ഞെട്ടിക്കുന്ന വീഡിയോ
റോ​ഡി​ലെ സി​ങ്ക് ഹോ​ളി​ലേ​ക്ക് ഒ​രാ​ൾ വീ​ണു പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ജി​യാം​ഗ്സി പ്ര​വ​ശ്യ​യി​ലെ നാ​ൻ​ചാം​ഗി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ അ​തി​ലൊ​രാ​ൾ പെ​ട്ട​ന്ന് സി​ങ്ക് ഹോ​ളി​ലേ​ക്ക് വീ​ണു​പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

സം​ഭ​വം ക​ണ്ട സു​ഹൃ​ത്തു​ക്ക​ൾ ഞെ​ട്ടി​ത്ത​രി​ച്ചി​രി​ക്കു​ന്പോ​ൾ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രെ​ത്തി അ​ദ്ദേ​ഹ​ത്തെ കു​ഴി​യി​ൽ നി​ന്നും പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​ത്തി​ന് നി​സാ​ര​പ​രി​ക്കു​ക​ൾ മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തി​ന് സംഭവിച്ചുള്ളു.