ന​ടു​റോ​ഡി​ൽ വാഹനങ്ങൾക്കു നേരെ ആ​ന​യു​ടെ പ​രാ​ക്ര​മം; വീ​ഡി​യോ വൈ​റ​ൽ
Wednesday, December 13, 2017 5:46 AM IST
ഒ​രു ബ​സി​നെ​യും അ​തി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തെയും കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ന ബ​സ് ആ​ക്ര​മി​ക്കു​ന്ന സ​മ​യം യാ​ത്ര​ക്കാ​രൊ​ന്നും അ​തി​നു​ള്ളി​ൽ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും ഡ്രൈ​വ​ർ ഉള്ളി​ൽ കു​ടു​ങ്ങിപ്പോയി​രു​ന്നു. മ​സ്ത​കം ഉ​പ​യോ​ഗി​ച്ച് ബ​സി​ന്‍റെ മു​ൻവ​ശ​ത്ത് ആ​ന തള്ളുമ്പോൾ ബ​സ് ത​നി​യെ മു​ന്പോ​ട്ട് ഉ​രു​ണ്ട് നീ​ങ്ങു​ന്ന​തും വീഡിയോയിൽ കാണാം. തു​ട​ർ​ന്ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​വും ആ​ന ആ​ക്ര​മി​ച്ചു.

കു​റ​ച്ചു സ​മ​യ​ത്തെ പ​രാ​ക്ര​മ​ത്തി​നു ശേ​ഷം ആ​ന പി​ന്തി​രി​യു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ത്തി​ൽ പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങിപ്പോയ ഡ്രൈ​വ​റു​ടെ മൊ​ബൈ​ലി​ലും സ​മീ​പം നി​ന്ന​വ​രു​ടെ ഫോ​ണി​ലും വനംവ​കു​പ്പി​ന്‍റെ ഡ്രോ​ണ്‍ കാ​മ​റ​യി​ലു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​കർത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.