മുപ്പതടി താഴ്ചയുള്ള കിണറ്റിൽ വീണ പുള്ളിപ്പുലിയെ സാഹസികമായി രക്ഷിച്ച് മൃഗഡോക്ടർ
കി​ണ​റ്റി​ൽ വീ​ണ പു​ള്ളി​പ്പു​ലി​യെ സ്വ​ന്തം ജീ​വ​ൻ പ​ണ​യം വെ​ച്ച് ര​ക്ഷി​ച്ച​ത് മൃ​ഗ​ഡോ​ക്ട​ർ. ആ​സാ​മി​ലെ ഗോഹട്ടിയി​ലെ ഗോ​കു​ൽ ന​ഗ​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​പ്പ​ത​ടി താ​ഴ്ച​യു​ള്ള വ​റ്റി​യ കി​ണ​റ്റി​ൽ പെ​ണ്‍ പു​ള്ളി​പ്പു​ലി വീ​ണ​ത്. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ​വ​ർ മൊ​ബൈ​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ൾ അ​വ​ർ​ക്കു നേ​രെ പു​ലി ദേ​ഷ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ മൃ​ഗഡോ​ക്ട​ർ ബി​ജോ ഗോ​ഗോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ണ​റി​ന്‍റെ മു​ക​ളി​ൽ നി​ന്നും ഒ​രു ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ പു​ലി​യെ ബോ​ധ​ര​ഹി​ത​നാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം കോ​വ​ണി​യു​ടെ സ​ഹാ​യ​ത്താ​ൽ കി​ണ​റി​ലേ​ക്ക് ഇ​റ​ങ്ങു​ക​യും ക​യ​റു​പ​യോ​ഗി​ച്ച് പു​ലി​യു​ടെ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച​തി​നു ശേ​ഷം കി​ണ​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് പു​ലി​യെ ര​ക്ഷി​ക്കാ​നാ​യ​ത്.

തു​ട​ർ​ന്ന കൂ​ട്ടി​ല​ട​ച്ച് പു​ലി​യെ മൃ​ഗ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പു​ലി​യ്ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. ആ​സാ​മി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും പു​ലി​യെ ക​ണ്ടെ​ത്തു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. ഇ​തി​നു മു​ന്പ് ഒ​രു വൃ​ദ്ധ​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പു​ലി​യെ പ്ര​ദേ​ശ​വാ​സി​ക​ൾ കൊ​ല​പ്പെ​ടു​ത്തി ഭ​ക്ഷി​ച്ച സംഭവം വാർത്തയായിരുന്നു.