ഫിനിഷിംഗ് ലൈനിനു സമീപം വീണുപോയ അത്‌ലറ്റിനെ തോളിലേറ്റി ജേതാവാക്കി എതിരാളി; കിടിലൻ വീഡിയോ
മാ​ര​ത്ത​ണ്‍ ഓ​ട്ടമ​ത്സ​ര​ത്തി​നി​ടെ വീ​ണു​പോ​യ എ​തി​രാ​ളി​യെ എ​ഴു​ന്നേ​ൽ​പ്പി​ച്ച് ഒ​ന്നാ​മ​തെ​ത്തി​ച്ച സ​ഹ​മ​ത്സ​രാ​ർ​ഥി സോ​ഷ്യ​ൽ​മീ​ഡി​യയു​ടെ കൈ​യ​ടി വാ​ങ്ങി​ക്കൂ​ട്ടു​ന്നു. വാ​ഷിം​ഗ്ട​ണി​ൽ ന​ട​ന്ന ഡാ​ളസ് മാ​ര​ത്ത​ണ്‍ മ​ത്സ​ര​വേ​ദി​യി​ലാ​ണ് മ​നു​ഷ്യ​ത്വ​​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​യി ഒ​രു മ​ത്സ​രാ​ർ​ഥി​ മാ​റി​യ​ത്. ഫി​നി​ഷിം​ഗ് ലൈ​ന് അ​ടു​ക്ക​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​നി​ക്കൊ​പ്പം ഓ​ടി​യ ചാ​ൻ​ഡ്‌ല​ർ നി​ല​ത്ത് വീ​ണു​പോ​യ​ത് എതിരാളിയായ അ​രി​യാ​ന ലു​ട്ട​ർ​മാ​ൻ ക​ണ്ട​ത്. തു​ട​ർ​ന്ന് ഓ​ട്ടം അ​വ​സാ​നി​പ്പി​ച്ച അ​രി​യാ​ന ചാ​ഡ്‌ല​റെ നി​ല​ത്തു നി​ന്നും എ​ഴു​ന്നേ​ൽ​പ്പി​ച്ച​തി​നു ശേ​ഷം ഫി​നി​ഷിം​ഗ് ലൈ​നിൽ ഒ​ന്നാ​മ​തെ​ത്താ​ൻ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു.

ഫി​നി​ഷിം​ഗ് ലൈ​ൻ ക​ട​ന്ന​തും ചാ​ൻ​ഡ്‌ല​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെയ്തു. മ​ത്സ​ര​ത്തി​ന്‍റെ മു​പ്പ​ത്തി​യൊ​ന്പ​താം കി​ലോ​മീ​റ്റ​റി​ലാ​ണ് ചാ​ൻ​ഡ്‌ല​ർ​ക്ക് ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് നാ​ൽ​പ്പ​ത്തി​യൊ​ന്ന് കി​ലോ​മീ​റ്റ​ർ ആ​യ​പ്പോ​ഴേ​ക്കും ഇ​വ​ർ നി​ല​ത്തേ​ക്ക് കു​ഴ​ഞ്ഞുവീ​ഴു​ക​യും ചെ​യ്തു. ഇ​ത് ക​ണ്ട അ​രി​യാ​ന ചാ​ഡ്‌ല​റു​ടെ രക്ഷകയായി എത്തുകയായിരുന്നു. തനിക്ക് കിട്ടുമായിരുന്ന ഒന്നാം സ്ഥാനം ത്യജിച്ച് എതിരാളിയെ സഹായിച്ച അരിയാനയ്ക്ക് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.