കാലുകളില്ലെങ്കിലെന്താ, കോല കലക്കനായി ഓടും..!
ശാ​രീ​രി​ക വൈ​ക​ല്യ​ത്തെ സ്വ​ന്തം മ​ന​ക്ക​രു​ത്തു​കൊ​ണ്ട് തോ​ൽ​പ്പി​ച്ച ചി​ല അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​ങ്ങ​ളെ​ക്കു​റി​ച്ച് വാ​യി​ച്ചും നേ​രി​ട്ടു ക​ണ്ടും മ​ന​സി​ലാ​ക്കി​യി​ട്ടു​ള്ള​വ​രാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും. എ​ന്നാ​ൽ സ​മാ​ന​മാ​യ സം​ഭ​വം മൃ​ഗ​ങ്ങ​ളു​ടെ ഇ​ട​യി​ലും ന​ട​ക്കാ​റു​ണ്ടെ​ന്നു​ള്ള​തി​നു തെ​ളി​വാ​കു​ക​യാ​ണ് താ​യ്‌ല​ൻ​ഡി​ലെ ഫു​ക്ക​റ്റി​ലു​ള്ള ഒ​രു തെ​രു​വു നാ​യ​യു​ടെ ജീ​വി​തം. കാ​ര​ണം "​കോ​ല' ​എ​ന്നു പേ​രു​ള്ള ഈ ​നാ​യ​യ്ക്ക് മു​ൻ​വ​ശ​ത്തെ കാ​ൽ​പാ​ദ​ങ്ങ​ൾ ഇ​ല്ല. ഒ​രു വ​ർ​ഷം മു​ന്പ് ത​ന്‍റെ ചെ​രി​പ്പി​ൽ ന​ക്കി​യെ​ന്ന കാ​ര​ണ​ത്താ​ൽ ഒ​രാ​ൾ ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യ​പ്പോ​ൾ ന​ഷ്ട​മാ​യ​താ​ണ് കോ​ല​യ്ക്ക് ത​ന്‍റെ മു​ൻ കാ​ൽ​പാ​ദ​ങ്ങ​ൾ.



കോ​ല​യു​ടെ ദു​ര​വ​സ്ഥ ക​ണ്ടെ​ത്തി​യ ജോ​ണ്‍ ഡ​ല്ലേ​യ് എ​ന്ന​യാ​ൾ ഉ​ട​ൻ ത​ന്നെ മി​ക​ച്ച ചി​കി​ത്സ കോ​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. താ​യ്‌ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ​സോ​യ് ഡോ​ഗ് ​എ​ന്ന തെ​രു​വു​നാ​യ സം​ര​ക്ഷ​ണ സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​നാ​ണ് അ​ദ്ദേ​ഹം. മാ​ത്ര​മ​ല്ല പ്ര​ശ​സ്ത​നാ​യ പാ​രാ​ലി​ന്പ്യ​ൻ ബ്ലേഡ് റ​ണ്ണ​ർ ഓ​സ്ക്ക​ർ പി​സ്റ്റോ​റി​യോ​സ് കാ​ലി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ കൃ​ത്രി​മക്കാൽ കോ​ല​യ്ക്ക് ജോ​ണ്‍ ഡ​ല്ലേ​യ ന​ൽ​കു​ക​യും ചെ​യ്തു. ജോ​ണി​ന്‍റെ സം​ര​ക്ഷ​ണ​യി​ലു​ള്ള അം​ഗ​വൈ​ക​ല്യം ബാ​ധി​ച്ച മ​റ്റ് നാ​യ്ക്ക​ൾ​ക്കും കൃ​ത്രി​മ​കാ​ൽ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല​വേ​റി​യ ഈ ​കൃ​ത്രി​മ കാ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത് കോ​ല​യ്ക്ക് മാ​ത്ര​മാ​ണ്.



കോ​ല​യു​ടെ കൃ​ത്രി​മ കാ​ൽ നി​ർ​മി​ച്ച​ത് ഓ​ർ​ത്തോ​പീ​ഡി​സ്റ്റാ​യ ബെ​ൻ​ഡ് സോ​ഡെ​ർ​ബെ​ർ​ഗ് എ​ന്ന​യാ​ളാ​ണ്. അം​ഗ വൈ​ക​ല്യ​മു​ള്ള മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള കൃ​ത്രി​മ കാ​ലു​ക​ൾ വ​ള​രെ​യ​ധി​കം ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നാ​ണ് ജോ​ണ്‍ പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും ചു​റു​ചു​റു​ക്കാ​ർ​ന്ന ത​ന്‍റെ പ​ഴ​യ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​ര​വി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കോ​ല​യി​പ്പോ​ൾ.