ഗൂ​ഗി​ളി​ൽ ഈവർഷം ഏ​റ്റ​വും കൂ​ടു​ത​ൽ പേർ തെര​ഞ്ഞത് സണ്ണിയെ
Saturday, December 16, 2017 11:54 AM IST
ഇ​ന്ത്യ​യി​ൽ ഈവർഷം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഗൂ​ഗി​ളി​ൽ സെ​ർ​ച്ച് ചെ​യ്ത എ​ന്‍റ​ർ​ടെയ്ന​ർ എ​ന്ന ബ​ഹു​മ​തി ബോ​ളി​വു​ഡ് സു​ന്ദ​രി സ​ണ്ണി ലി​യോ​ണി​നു സ്വ​ന്തം. ബി​ഗ് ബോ​സ് മ​ത്സ​രാ​ർ​ഥി​ക​ളാ​യ ആ​ർ​ഷി ഖാ​ൻ, സ്വ​പ്ന ചൗ​ധ​രി എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​വ​ർ. കൂ​ടാ​തെ യൂ​ട്യൂ​ബി​ൽ ത​രം​ഗ​മാ​യ ഗാ​യി​ക വി​ദ്യാ വോ​ക്സ് നാ​ലാ​മ​തും ബോ​ളി​വു​ഡ് താ​രം ദി​ഷാ പ​ഠാ​ണി അ​ഞ്ചാം സ്ഥാ​ന​ത്തു​മെ​ത്തി.

ഗൂഗിളിൽ ഏ​റ്റ​വു​മ​ധി​കം തെരയപ്പെട്ട വാക്ക് എന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി​യ​ത് എ​സ്. എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ബാ​ഹു​ബ​ലി2: ദ് ​ക​ണ്‍​ക്ലൂ​ഷ​ൻ ആ​ണ്. അ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ര​ണ്ടും ലൈ​വ് ക്രി​ക്ക​റ്റ് സ്കോ​ർ മൂ​ന്നും സ്ഥാ​നം നേ​ടി. ടോ​പ് ട്രെ​ൻ​ഡിം​ഗ് മൂ​വീ​സ്, ടോ​പ് ട്രെ​ൻ​ഡിം​ഗ് സോം​ഗ്സ്, ടോ​പ് ട്രെ​ൻ​ഡിം​ഗ് നി​യ​ർ​മി, ടോം ​ട്രെ​ൻ​ഡിം​ഗ് ന്യൂ​സ് മൊ​മ​ന്‍റ്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളാ​യ ദം​ഗ​ൽ, ഹാ​ഫ് ഗേ​ൾഫ്ര​ണ്ട്, ബ​ദ്രി​നാ​ഥ് കി ​ദു​ൽ​ഹാ​നി​യ, ചാ​ന്പ്യ​ൻ​സ് ട്രോ​ഫി തു​ട​ങ്ങി​യവയും ഗൂ​ഗി​ളി​ൽ ഏ​റ്റ​വും അ​ധി​കം പ്രാ​വ​ശ്യം തെ​ര​ഞ്ഞ​വ​യി​ൽ​പ്പെ​ടു​ന്നു.

ടോ​പ് ട്രെ​ൻ​ഡിം​ഗ് ബോ​ളി​വു​ഡ് ഗാനങ്ങളി​ൽ അ​ർ​ജു​ൻ ക​പൂ​ർ നാ​യ​ക​നാ​യ മു​ബാ​റ​ക്ക​നി​ലെ ഗാ​ന​മാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ടോ​പ് ട്രെ​ൻ​ഡിം​ഗ് ന്യൂ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ തെ​ര​ഞ്ഞ​ത് സി​ബി​എ​സ്ഇ റി​സ​ൽ​ട്ട്, യു​പി ഇ​ല​ക്ഷ​ൻ, ജിഎസ്ടി എ​ന്നി​വ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.