യാത്രക്കാരുടെ മാനസിക സമ്മർദമകറ്റാൻ ഇനി വിമാനത്താവളത്തിൽ ശ്വാനപ്പട
Saturday, December 16, 2017 11:13 PM IST
ഡോ​ഗ് തെ​റാ​പ്പി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഏ​റെ പ്ര​ചാ​രം നേ​ടി​യ ചി​കി​ത്സാ​രീ​തി​യാ​ണ്. മാ​ന​സി​ക സ​മ്മ​ർ​ദ​മു​ള്ള​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് മു​ട്ടി​യു​രു​മ്മി സ്നേ​ഹ​പ്ര​ക​ട​നം ന​ട​ത്തി ഒ​പ്പ​മി​രി​ക്കു​ന്ന ശ്വാ​ന​ന്മാ​ർ പ്ര​ത്യേ​ക പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രാ​ണ്. ഇ​പ്പോ​ൾ മാ​ന​സി​ക​സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി മും​ബൈ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​വും തെ​റാ​പ്പി ഡോ​ഗു​ക​ളെ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്.

യാ​ത്ര​ക്കാ​രു​ടെ​യൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ കം​ഫ​ർ​ട്ടിം​ഗ് ഏ​ഞ്ച​ൽ​സ് എ​ന്ന സ്ക്വാ​ഡി​നെ​യാ​ണ് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഞ്ച​ൽ, മു​ഫി​ൻ, കൊ​ക്ക എ​ന്നീ മൂ​ന്നു നാ​യ​ക​ളും അ​വ​യു​ടെ ട്രെ​യി​ന​ർ​മാ​രു​മാ​ണ് ഈ ​സ്ക്വാ​ഡി​ലു​ള്ള​ത്. ആ​ദ്യ​മാ​യി വി​മാ​ന​യാ​ത്ര ന​ട​ത്തു​ന്ന​വ​രി​ലെ ഭ​യം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ഈ ​സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന ക​ർ​ത്ത​വ്യം.



2015 സെ​പ്റ്റം​ബ​റി​ൽ അ​ന്താ​രാ​ഷ്‌​ട്ര ടെ​ർ​മി​ന​ലി​ൽ ശ്വാ​ന​പ്പ​ട​യു​ടെ സേ​വ​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​ത് ഉ​പേ​ക്ഷി​ച്ചു. ഈ ​മാ​സം ഒ​ന്നു മു​ത​ലാ​ണ് തെ​റാ​പ്പി ഡോ​ഗു​ക​ൾ വീ​ണ്ടും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.