ഫോട്ടോ കിടിലനാകാൻ ഗർജനം വേണം; മൃ​ഗ​ശാ​ല​യി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച് ക​ടു​വ
Friday, December 22, 2017 8:53 AM IST
മൃ​ഗ​ശാ​ല​യി​ൽ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താൻ മത്സരിക്കുമ്പോൾ ദുരിതമനുഭവിക്കുന്നത് പാവം കടുവ. താ​യ്‌ല​ൻ​ഡി​ലെ പ​ട്ടാ​യ മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ക​ടു​വ​യ്ക്കൊ​പ്പം നി​ന്ന് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്പോ​ൾ ക​ടു​വ ഗ​ർ​ജി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കു​വാ​നാ​യി വ​ടി ഉ​പ​യോ​ഗി​ച്ച് അ​വ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​ണ് ഏ​റെ ദ​യ​നീ​യ​മാ​കു​ന്ന​ത്.

ഇ​രു​ന്പ് ച​ങ്ങ​ല​യി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ക​ടു​വ​യു​ടെ സ​മീ​പ​ത്തും ശ​രീ​ര​ത്തി​നു മു​ക​ളി​ലും സ​ന്ദ​ർ​ശ​ക​ർ ഇ​രി​ക്കു​ന്പോ​ൾ സ​മീ​പം നി​ൽ​ക്കു​ന്ന ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ കൈ​യ്യി​ലു​ള്ള വ​ടി ഉ​പ​യോ​ഗി​ച്ച് ക​ടു​വ​യു​ടെ മു​ഖ​ത്ത് കു​ത്തു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

ഇ​വി​ടെ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കു ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നു വേ​ണ്ടി എ​ല്ലാ ദി​വ​സ​വും ഈ ​ക​ടു​വ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് താ​യ്‌ല​ൻ​ഡി​ലെ വൈ​ൽ​ഡ് ലൈ​ഫ് ഫ്ര​ണ്ട്സ് ഫൗ​ണ്ടേ​ന്‍റെ സ്ഥാ​പ​ക​നാ​യ എ​ഡ്‌വി​ൻ വി​യെ​ക് പ​റ​ഞ്ഞു. അ​ദ്ദേ​ഹ​മാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ​ങ്കു​വച്ച​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ക​ടു​വ​യെ അ​വി​ടെ നി​ന്നും മാ​റ്റി​യെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി മി​ല്യ​ണ്‍ ഇ​യേ​ഴ്സ് സ്റ്റോ​ണ്‍ പാ​ർ​ക്ക് ആ​ൻ​ഡ് പ​ട്ടാ​യ ക്രോ​ക്ക​ഡൈ​ൽ ഫാ​മി​ന്‍റെ വ​ക്താ​വ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്,ല ക​ടു​വ​യോ​ട് കാ​ണി​ക്കു​ന്ന ക്രൂ​ര​ത​യ്ക്കെ​തി​രെ നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.