മ​ണി​ക്കൂ​റി​ൽ 15,000 ഡോ​ള​ർ പ്ര​തി​ഫ​ലം; അനോക് വെറും മോഡലല്ല, സൂപ്പർമോഡൽ
Sunday, December 24, 2017 4:52 AM IST
മോഡലിംഗിന്‍റെ ലെവൽ തന്നെ പൊളിച്ചെഴുതിയിരിക്കുകയാണ് സു​ഡാ​ൻ സ്വ​ദേ​ശി​നി​യാ​യ അനോക് യായ്. കാ​ര​ണം ലോ​ക​പ്ര​ശ​സ്ത മോ​ഡ​ലാ​യ ഇ​വ​ർ ഒരു ഫോട്ടോഷൂട്ടിന് വാങ്ങുന്ന പ്ര​തി​ഫ​ലം മ​ണി​ക്കൂ​റി​ൽ 15,000 ഡോ​ള​റാ​ണ്. അ​നോ​കി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​മു​ഖ ക​ന്പ​നി​ക​ൾ ഇ​വ​രു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ട്ട​ത്. ഇ​പ്പോ​ൾ ഇ​വ​രു​ടെ നി​മി​ഷ​ങ്ങ​ൾ​ക്ക് വി​ല ന​ൽ​കി കൊ​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് പ​ല പ്ര​മു​ഖ​രും. "​ദ് മോ​ഡ​ൽ ഓ​ഫ് ദ് ​മൊ​മ​ന്‍റ്' എ​ന്നാ​ണ് ഇ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. സോഷ്യൽ മീഡിയയിലും മെഗാതാരമാണ് അനോക്. ഇ​ൻ​സ്റ്റ​ഗ്രാമിൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സാ​ണ് ഇവർക്കുള്ള​ത്.



വാ​ഷിം​ഗ്ട​ണ്‍ ഡിസി​യി​ലെ ഹൊ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലു​ള്ള പ​ഠ​ന​കാ​ല​യ​ള​വി​ൽ പ​ക​ർ​ത്തി​യ ഒ​രു ചി​ത്ര​മാ​ണ് ഈ ​പ​ത്തൊ​ന്പ​തു​കാ​രി​യു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്. ഈ ​ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ ചി​ത്ര​ത്തി​ന്‍റെ ലൈ​ക്ക് ഓ​രോ ദി​വ​സ​വും കൂ​ടി വ​ന്നു. ഇ​താ​ണ് അ​നോ​ക് മോ​ഡ​ലിം​ഗ് രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​പ്പോ​ൾ അ​ന്ത​ർ​ദേ​ശി​യ മാ​ധ്യ​മ​ങ്ങ​ളി​ലെ ഏറ്റവും വിലപിടിച്ച ക​വ​ർ ചിത്രം അ​നോ​കി​ന്‍റെ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.