ന​ഴ്സ​റി വി​ദ്യാ​ർ​ഥി​കൾക്ക് അധ്യാപികയുടെ വക ക്രൂരമ​ർദനം; ഞെ​ട്ടി​ക്കു​ന്ന വീഡിയോ
Monday, December 25, 2017 10:16 AM IST
ന​ഴ്സ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പി​ക ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വ​ശ്യ​യി​ലാ​ണ് ക്രൂ​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കു​ട്ടി​ക​ൾ അ​നു​സ​ര​ണ​ക്കേ​ട് കാ​ട്ടി​യ​താ​ണ് ടീ​ച്ച​റെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഓ​രോ കു​ട്ടി​ക​ളു​ടെ​യും സ​മീ​പ​ത്തേ​ക്കു ചെ​ല്ലു​ന്ന ഇ​വ​ർ കുട്ടികളെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. മാ​ത്ര​മ​ല്ല മു​ഖ​ത്തി​നി​ട്ടും ത​ല​യ്ക്കി​ട്ടും അ​ടി​ക്കു​ന്നു​മു​ണ്ട്. സം​ഭ​വം പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ഇ​വ​ർ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളോ​ട് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞ​താ​യും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.