39 നിലയുള്ള അംബരചുംബി വാങ്ങാം, ഓൺലൈനായി!
Wednesday, December 27, 2017 8:57 AM IST
ഇ ​​കൊ​​​മേ​​​ഴ്സ് വ​​​ന്പ​​​നാ​​​യ ആ​​​ലി​​​ബാ​​​ബ മു​​​ഖേ​​​ന ചൈ​​​ന​​​യി​​​ൽ 39 നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ലേ​​​ലം ന​​​ട​​​ത്തു​​​ന്നു. ഷാ​​​ൻ​​​ഷി പ്ര​​​വ​​​ശ്യ​​​യി​​​ലെ തൈ​​യു​​​വാ​​​നി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​മാ​​​ണ് കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ട് ലേ​​​ല​​​ത്തി​​​ൽ വി​​​ൽ​​​ക്കു​​​ന്ന​​​ത്. 2006ൽ ​​​നി​​​ർ​​​മാ​​​ണ​​​മാ​​​രം​​​ഭി​​​ച്ച കെ​​​ട്ടി​​​ടം സാ​​ന്പ​​ത്തി​​ക​​പ്ര​​ശ്ന​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്. 55.3 കോ​​ടി യു​​​വാ​​​നാ​​​ണ് കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ പ്രാ​​​രം​​​ഭ വി​​​ല​​​യാ​​​യി കോ​​​ട​​​തി ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ൽ ചൈ​​​ന​​​യി​​​ൽ​​​ത​​​ന്നെ​​​യു​​​ള്ള മ​​​റ്റൊ​​​രു ബ​​​ഹു​​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ലേ​​​ലം ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​ന്നും കോ​​​ട​​​തി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ലേ​​​ലം ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. എ​​ന്നാ​​ൽ, ഈ ​​കെ​​ട്ടി​​ടം വാ​​ങ്ങാ​​ൻ ആ​​രും മു​​ന്നോ​​ട്ടു​​വ​​ന്നി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.