വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടിച്ചു, റോ​ഡി​ലേ​ക്കു തെ​റി​ച്ചുവീ​ണ് ഏ​ഴു​വ​യ​സു​കാ​ര​ൻ; ഞെ​ട്ടി​ക്കു​ന്ന വീഡിയോ
Wednesday, December 27, 2017 9:29 AM IST
തി​ര​ക്കേ​റി​യ നി​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ കൂട്ടിയിടിച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തെ​റി​ച്ച് റോ​ഡി​ലേ​ക്കു വീ​ണ ഏ​ഴു​വ​യ​സു​കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ചൈ​ന​യി​ലെ ജി​യാ​ൻഷു പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഒ​രു വ​ശ​ത്തു​നി​ന്നും റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞു ക​യ​റിവ​ന്ന വാ​ഹ​ന​ത്തി​ൽ പിന്നാലെവ​ന്ന മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കുക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ത്തി​ൽ നി​ന്നും കു​ട്ടി തെ​റി​ച്ചു റോ​ഡി​ലേ​ക്കു വീ​ഴു​ക​യും ചെ​യ്തു. സം​ഭ​വം ക​ണ്ട് ഓ​ടി​യെ​ത്തി​യ​വ​ർ കു​ട്ടി​യെ എ​ടു​ത്ത് ഒ​രു കാ​റി​ൽ ക​യ​റ്റി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.