മറ്റു മൃഗങ്ങളുടെ പട്ടിണി മാറ്റാൻ സിംഹക്കുട്ടികളെ ഓൺലൈനിൽ ലേലത്തിനു വച്ച് ഗാസ മൃഗശാല
Wednesday, December 27, 2017 9:47 AM IST
ഇസ്രയേൽ- പ​ല​സ്തീ​ൻ സം​ഘ​ർ​ഷം നി​ര​ന്ത​രം അ​ല​ട്ടു​ന്ന ഗാ​സാ​മു​ന​ന്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗ​ശാ​ല​യി​ലെ സിം​ഹ​ങ്ങ​ളെ ഉ​ട​മ​ വി​ൽ​പ്പ​ന​യ്ക്കു വച്ചു. മൃ​ഗ​ശാ​ല​യു​ടെ ഉ​ട​മ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ജു​മാ​യാ​ണ് സിം​ഹ​ക്കു​ട്ടി​ക​ളെ വി​ൽ​ക്കാ​നു​ണ്ടെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ അ​റി​യി​ച്ച​ത്. മൃ​ഗ​ശാ​ല​യി​ലെ വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ ശേ​ഷി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​വാ​നാ​ണ് മൂ​ന്ന് സിം​ഹ​ക്കു​ട്ടി​ക​ളെ വി​ൽ​പ്പ​ന​യ്ക്കു വയ്ക്കാ​ൻ ഉ​ട​മ​യെ പ്രേ​രി​പ്പി​ച്ച​ത്. 3,500 ദി​നാ​ർ ആ​ണ് ഒ​രു സിം​ഹ​ക്കു​ട്ടി​ക്ക് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന തു​ക.



ഈ ​പ​ണം കൊ​ണ്ട് ഇ​വി​ടെ ശേ​ഷി​ക്കു​ന്ന മ​റ്റ് മൃ​ഗ​ങ്ങ​ൾ​ക്കു വേ​ണ്ട ഭ​ക്ഷ​ണ​ങ്ങ​ളും ബാ​ക്കി ആ​വ​ശ്യ​വ​സ്തു​ക്ക​ളും വാ​ങ്ങു​ക​യെ​ന്ന​താ​ണ് ത​ന്‍റെ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഇ​രു​പ​ത്തി മൂ​ന്ന് വ​ർ​ഷ​മാ​യി മു​ഹ​മ്മ​ദ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ഈ ​മൃ​ഗ​ശാ​ല​യി​ൽ മൂ​ന്ന് പെ​ണ്‍​സിം​ഹ​ങ്ങ​ളും ഒ​രു ആ​ണ്‍​സിം​ഹ​വു​മാ​ണ് ഉ​ള്ള​ത്. ഇ​സ്രയേ​ൽ-​പല​സ്തീ​ൻ സംഘർഷം നി​മി​ത്തം സ​ന്ദ​ർ​ശ​ക​ർ കാ​ര്യ​മാ​യി ഇ​വി​ടെ വ​രാ​റി​ല്ലെ​ന്നു​ള്ള​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന കാ​ര​ണം.



മു​ൻ​പ് മൂ​ന്നു ക​ടു​വ​ക​ളെ​യും ര​ണ്ട് പു​ള്ളി​പ്പു​ലി​ക​ളെ​യു​മു​ൾ​പ്പ​ടെ പ​തി​നെ​ട്ട് മൃ​ഗ​ങ്ങ​ളെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു മൃ​ഗ​ശാ​ല​യ്ക്ക് മു​ഹ​മ്മ​ദ് കൈ​മാ​റി​യി​രു​ന്നു. പ​ട്ടി​ണി​കാ​ര​ണം മൃ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​ൻ സാ​ധ്യ​ത വ​ള​രെ വ​ലു​താണ്. ഇതാണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ൻ കൈ​ക്കൊ​ള്ളാ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ചതെ​ന്ന് മു​ഹ​മ്മ​ദ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.