മഞ്ഞിൽ വി​രി​ഞ്ഞ വെ​ള്ള​ച്ചാ​ട്ടം; കിടിലൻ വീഡിയോ
Thursday, December 28, 2017 9:06 AM IST
ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ട​ത്തി​ൽ വി​രി​ഞ്ഞ മ​നോ​ഹ​ര​മാ​യ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ലെ ലി​യോ​ണിം​ഗ് പ്ര​വ​ശ്യ​യി​ലെ അ​ൻ​ഷാ​ൻ എ​ന്ന സ്ഥ​ല​ത്തെ പ്ര​ദേ​ശ​വാ​സി​ക​ൾ. കാ​ര​ണം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല മു​ത​ൽ താ​ഴെ വ​രെ പ​ത്ത് മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് വെ​ള്ളം ഐ​സാ​യി ക​ട്ട​പി​ടി​ച്ച് ചി​ത​റി കി​ട​ക്കുന്ന​ത്.

കു​റേ കാ​ല​ങ്ങ​ളാ​യി ഈ ​കെ​ട്ടി​ട​ത്തി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു പ​ക്ഷെ വെ​ള്ളം ഐ​സ് ക​ട്ട​യാ​യി മാ​റി​യ​പ്പോ​ഴാ​ണ് ആ​ളു​ക​ൾ ഇ​ത് ശ്ര​ദ്ധി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലെ ജ​നാ​ല മു​ത​ൽ നി​ല​ത്തു​വ​രെ​യാ​ണ് ഈ ​ഐ​സ് ക​ട്ട പ​ട​ർ​ന്നു കി​ട​ക്കു​ന്ന​ത്. ഈ ​പ്ര​തി​ഭാ​സ​ത്തി​നു പി​ന്നി​ലെ ര​ഹ​സ്യ​ത്തെ​ക്കു​റി​ച്ചു വ്യ​ക്ത​മ​ല്ല. എ​ന്താ​യാ​ലും സം​ഭ​വം കാ​ണാ​ൻ വ​ൻ​ജ​നാ​വ​ലി​യാ​ണ് ഇ​വി​ടെ ത​ടി​ച്ചു കൂ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.