കോ​ഴി റോ​ഡ് ക്രോ​സ് ചെ​യ്താ​ൽ ഉ​ട​മ​യ്ക്ക് പി​ഴ!
ന​മ്മു​ടെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലൊ​ക്കെ റോ​ഡി​ലൂ​ടെ ഓ​ടി ന​ട​ക്കു​ന്ന കോ​ഴി​ക​ളും പ​ശു​ക്ക​ളും നാ​യ്ക്ക​ളു​മൊ​ക്കെ സാ​ധാ​ര​ണ കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​ങ്ങ​നെ സ​ഞ്ച​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര​്യമി​ല്ല.​ഒ​രു തെ​ക്കു-​കി​ഴ​ക്ക​ൻ അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​മാ​ണ് ജോ​ർ​ജി​യ. ഇ​വി​ടു​ത്തെ ക്വി​റ്റ്മ​ൻ എ​ന്ന സ്ഥ​ല​ത്ത് കോ​ഴി​ക​ൾ​ക്ക് പൊ​തുനി​ര​ത്തു​ക​ൾ ത​നി​ച്ച് മു​റി​ച്ചു ക​ട​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. ഏ​തെ​ങ്കി​ലും കോ​ഴി ത​നി​ച്ച് റോ​ഡു​മു​റി​ച്ചു ക​ട​ന്നാ​ൽ ഉ​ട​മ ക​ന​ത്ത പി​ഴ ശി​ക്ഷ​യാ​യി ന​ൽ​കേ​ണ്ടി വ​രും.

കോ​ഴി​ക​ൾ​ക്ക് റോ​ഡ് മു​റി​ച്ചുക​ട​ക്ക​ണ​മെ​ങ്കി​ൽ ഉ​ട​മ​യും കൂ​ടെ​യു​ണ്ടാ​യി​രി​ക്ക​ണം. റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് കോ​ഴി​ക​ളെ ര​ക്ഷി​ക്കാ​നാ​ണ് ഈ ​വി​ചി​ത്ര നി​യ​മ​മെ​ന്ന് ഇ​വി​ടത്തെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം പ​റ​യു​ന്നു. എ​ന്നാ​ൽ കോ​ഴി​ക്ക് മാ​ത്രം ഇ​ത്ത​ര​ത്തി​ലൊ​രു നി​യ​മം എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ അ​വ​ർ​ക്ക് ഉ​ത്ത​ര​മി​ല്ല താ​നും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.