ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മൃഗത്തിനൊപ്പം സസന്തോഷം ഫെഡറർ
Sunday, December 31, 2017 1:20 AM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള മൃ​ഗ​ത്തി​നൊ​പ്പം ഒ​രു സെ​ൽ​ഫി​യെ​ടു​ത്താ​ലോ... ഇ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ലു​ള്ള ടെ​ന്നീ​സ് താ​രം റോ​ജ​ർ ഫെ​ഡ​റ​ർ അ​ത്ത​ര​ത്തി​ലൊ​രു സെ​ൽ​ഫി​യെ​ടു​ത്തു. റോ​ട്ട്നെ​സ്റ്റ് ദ്വീ​പി​ലെ ക്വോ​ക്ക മൃ​ഗ​ങ്ങ​ളു​ടെ​യൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം സെ​ൽ​ഫി​യെ​ടു​ത്ത​ത്. മൃ​ഗ​ങ്ങ​ളു​ടെ​യൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്താ​ൽ അ​പൂ​ർ​വ​മാ​യേ ന​ല്ലൊ​രു ചി​ത്രം ല​ഭി​ക്കൂ. കു​റേ ചി​ത്ര​മെ​ടു​ത്ത​തി​നൊ​പ്പം ഫെ​ഡ​റ​ർ​ക്കും കി​ട്ടി അ​ത്ത​ര​ത്തി​ലൊ​രു ന​ല്ല പ​ടം. ഫെ​ഡ​റ​ർ​ക്കൊ​പ്പം ചി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക്വോ​ക്ക.




ഓ​സ്ട്രേ​ലി​യ​യി​ലെ റോ​ട്ട്നെ​സ്റ്റ് ദ്വീ​പി​ൽ കാ​ണ​പ്പെ​ടു​ന്ന ക്വോ​ക്ക​ക​ളെ ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള മൃ​ഗ​ങ്ങ​ൾ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കാ​റ്. സ​ദാസ​മ​യ​വും ചു​റു​ചു​റു​ക്കോ​ടെ ന​ട​ക്കു​ന്ന​തും ആ​രോ​ടും സൗ​ഹൃ​ത്തോ​ടെ പെ​രു​മാ​റു​ന്ന​തും ക്വോ​ക്ക​ക​ൾ​ക്ക് ഈ ​വി​ശേ​ഷ​ണം നേ​ടി​ക്കൊ​ടു​ത്തു. പ്ര​കൃ​തി​യി​ലെ ഇ​ര​​പി​ടി​യ​ന്മാ​ർ ഈ ​ദ്വീപി​ലി​ല്ലാ​ത്ത​തി​നാ​ൽ ക്വോ​ക്ക​ക​ൾ സ​മാ​ധാ​ന​ത്തോ​ടെ​യാ​ണ് ഇ​വി​ടെ വി​ഹ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മ​നു​ഷ്യ​രു​ടെ അ​ടു​ത്തേ​ക്ക് അ​ല്പം ഭീ​തി​യോ​ടെ മാ​ത്ര​മേ ഇ​ക്കൂ​ട്ട​ർ വ​രൂ.



"വ​ലി​യ എ​ലി​യാ​ണെ​ന്നാ​ണ് ത​നി​ക്ക് ആ​ദ്യം തോ​ന്നി​യ​ത്. എ​ന്നാ​ൽ, ചെ​റി​യ കം​ഗാ​രു​വി​നോ​ടാ​ണ് ഇ​വ​യ്ക്ക് കൂ​ടു​ത​ൽ സാ​മ്യം. ഭം​ഗി​യു​ള്ള​വ​രാ​ണി​വ​ർ''- ഫെ​ഡ​റ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ക്വാ​ക്ക​ക​ളു​ടെ​യൊ​പ്പ​മു​ള്ള ഫെ​ഡ​റ​റു​ടെ ചി​ത്ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈറലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.