ഉത്തരകൊറിയയിലും താരം രജനി ഡാ..!
Thursday, January 4, 2018 6:31 PM IST
സ്റ്റൈൽ മന്നൻ ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്ട്രി​യ​പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ച് വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര​മാ​ധ്യ​മ​ങ്ങ​ളു​ൾ​പ്പ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അതേസമയം, മാ​ധ്യ​മ​ങ്ങൾക്ക് മൂക്കുകയറുള്ള കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ഉ​ത്ത​ര​കൊ​റി​യയി​ലും ഈ ​വാ​ർ​ത്ത പ്രാധാന്യത്തോടെ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഏ​റെ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ താ​രം രാ​ഷ്ട്രി​യ​ത്തി​ലേ​ക്കെ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ ബി​ബി​സി ന്യൂ​സ്, ന്യൂ​യോ​ർ​ക്ക് ടൈം​സ്, വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് എ​ന്നീ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ​ക്കൊ​പ്പം ജ​പ്പാ​ൻ, സിംഗ​പ്പൂ​ർ, ചൈ​ന, പാ​ക്കി​സ്ഥാ​ൻ എന്നിവിടങ്ങളിലെയും ഉ​ത്ത​ര​കൊ​റി​യ​ൻ വെ​ബ്സൈ​റ്റും ​വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തു.

1998ൽ ​റി​ലീ​സ് ചെ​യ്യ്ത മു​ത്തു​വി​നു ശേ​ഷം ജ​പ്പാ​നി​ൽ ര​ജ​നി​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.