കാർ പറന്നു, ദന്താശുപത്രിയുടെ രണ്ടാം നിലയിലേക്ക്!
Wednesday, January 17, 2018 2:43 PM IST
കെ​​ട്ടി​​ട​​ത്തി​​ലേ​​ക്കു കാ​​​​ര്‍ പ​​​​റ​​​​ന്നുക​​​​യ​​​​റി ര​​​​ണ്ടാം നി​​​​ല​​​​യി​​​​ലെ ദ​​​​ന്താ​​​​ശു​​​​പ​​​​ത്രി ത​​​​ക​​​​ര്‍ത്തു. ക​​ലി​​​​ഫോ​​​​ര്‍ണി​​​​യ​​​​യി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. സാ​​​​ന്‍റാ അ​​​​ന്ന​​​​യി​​​​ലെ റോ​​​​ഡി​​​​ലൂ​​​​ടെ അ​​​​മി​​​​തവേ​​​​ഗ​​​​ത്തി​​ലെ​​​​ത്തി​​​​യ കാ​​​​റാ​​​​ണ് മീ​​​​ഡി​​​​യ​​​​നി​​​​ൽ ഇ​​​​ടി​​​​ച്ചുയർന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ര​​​​ണ്ടാം നി​​​​ല​​​​യി​​​​ൽ ലാ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്.

ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ 5.30നാ​​​​യി​​രു​​ന്നു അപകടം. അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ല്‍ പൊ​​​​ക്ക​​​​റ്റ് റോ​​​​ഡി​​​​ല്‍നി​​​​ന്നു വ​​​​ന്ന കാ​​​​ര്‍ മെ​​​​യി​​​​ൻറോ​​​​ഡി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന കോ​​​​ൺ​​​​ക്രീ​​​​റ്റ് മീ​​​​ഡി​​​​യ​​​​നി​​​​ല്‍ ത​​​​ട്ടി മുക​​​​ളി​​​​ലേ​​​​ക്കു തെ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രുന്നു. അ​​പകട​​ത്തി​​ൽ​​പ്പെ​​ട്ട സെ​​ഡാ​​ൻ മോ​​ഡ​​ലി​​ലു​​ള്ള കാ​​​​റി​​​​ല്‍ ര​​​​ണ്ടു പേ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​ടി​​​​ച്ചുക​​​​യ​​​​റി​​​​യ ഉ​​​​ടൻ കാ​​​​റി​​​​ല്‍ നി​​​​ന്നു പു​​​​ക ഉ​​​​യ​​​​ര്‍ന്ന​​​​താ​​​​യി ദൃക്സാ​​​​ക്ഷി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു.



പി​​ന്നീ​​ട് അ​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​ന എ​​​​ത്തി​​​​യാ​​​​ണ് കാ​​​​ർ താ​​​​ഴെയി​​​​റ​​​​ക്കി​​​​യ​​​​ത്. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ഉ​​​​പ​​​​യോ​​ഗി​​​​ച്ച​​ശേ​​​​ഷം വാ​​​​ഹ​​​​നം അ​​​​മി​​​​തവേ​​​​ഗ​​​​ത്തി​​ല്‍ ഓ​​​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ഡ്രൈ​​​​വ​​​​ര്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്. അ​​പ​​ക​​ട​​ത്തി​​ൽ ഇ​​രു​​വ​​ർ​​ക്കും നി​​സാ​​ര പ​​രി​​ക്കേ​​യുള്ളൂ എന്നതാണ് അതിശയം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.