മുട്ട തുറന്നു പുറത്തുവന്നത് നൂറുകണക്കിന് കൊലയാളിച്ചിലന്തികൾ; ഞെട്ടിക്കുന്ന വീഡിയോ
Wednesday, January 17, 2018 3:50 PM IST
മു​ട്ട​വി​രി​ഞ്ഞ് നൂ​റു​ക​ണ​ക്കി​ന് ചി​ല​ന്തിക്കുഞ്ഞു​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തി​ന്‍റെ പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃശ്യങ്ങൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈറലാകു​ന്നു. ദ് ​ഓ​സ്ട്രേ​ലി​യ​ൻ റെ​പ്ടൈൽ പാ​ർ​ക്കി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​ൻ ഫ്യൂ​ണെ​ൽ-​വെ​ബ് സ്പൈ​ഡ​ർ എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട ഈ ​ചി​ല​ന്തി അ​തീ​വ അ​പ​ക​ട​കാ​രി​യാ​ണ്. ഒ​രു മ​നു​ഷ്യ​ന് ഈ ​ചി​ല​ന്തി​യു​ടെ ക​ടി​യേ​റ്റാ​ൽ പ​തി​ന​ഞ്ചു മി​നി​ട്ടി​നു​ള്ളി​ൽ മ​ര​ണ​മു​റ​പ്പാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

ത​ന്‍റെ കൈ​യി​ലു​ള്ള ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് ഒ​രാ​ൾ മു​ട്ട തു​റ​ക്കു​ന്പോ​ൾ നൂ​റി​ല​ധി​കം ചി​ല​ന്തി​കു​ഞ്ഞു​ങ്ങ​ൾ പു​റ​ത്തേ​ക്കു വ​രു​ന്ന​താ​ണ് മു​പ്പ​ത് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യു​ള്ള ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. 3.3 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ക​ണ്ടു​ക​ഴി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.