തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും കു​ഞ്ഞിനെ എ​റി​ഞ്ഞ് ന​ൽ​കി ര​ക്ഷി​ച്ച് രക്ഷാപ്രവർത്തകർ; വീഡിയോ വൈറൽ
Wednesday, January 17, 2018 5:26 PM IST
തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾനി​ല​യി​ൽ നി​ന്നും രക്ഷിച്ച കൈക്കുഞ്ഞിനെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ താ​ഴെ നി​ൽ​ക്കു​ന്ന​യാ​ളു​ടെ പ​ക്ക​ലേ​ക്ക് എ​റി​ഞ്ഞ് ന​ൽ​കുന്നതിന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ​യി​ലെ ഒ​രു ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലേ​ക്ക് ചാ​രി വെ​ച്ചി​രി​ക്കു​ന്ന കോ​വ​ണി​യി​ലേ​ക്ക് ഇ​റ​ങ്ങി വ​ന്ന ഫ​യർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രി​ലൊ​രാ​ൾ താ​ഴെ നി​ൽ​ക്കു​ന്ന​യാ​ളു​ടെ കൈ​യി​ലേ​ക്ക് കു​ട്ടി​യെ എ​റി​ഞ്ഞു ന​ൽ​കുകയായിരുന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ധൈര്യത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.