പിടികൂടിയ മൂർഖന്‍റെ വായ തുന്നിക്കെട്ടാൻ ശ്രമിച്ചയാൾക്ക് സംഭവിച്ചത്; ഞെട്ടിക്കുന്ന വീഡിയോ
Thursday, January 18, 2018 5:23 PM IST
മൂ​ർ​ഖ​ൻ പാ​ന്പി​ന്‍റെ വാ​യ തു​ന്നി​ക്കെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ടി​യേ​റ്റയാൾക്ക് ദാരുണാന്ത്യം. ബിഹാ​ർ സ്വ​ദേ​ശി​യാ​യ ബോ​ലാ​നാ​ഥ് എ​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റി​നാ​ണ് സാ​ഹ​സി​ക​ത കാ​ണി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​മൃ​ത്യു സം​ഭ​വി​ച്ച​ത്. പാ​ന്പി​നെ പി​ടി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ദധനാ​യി​രു​ന്ന ബോ​ലാ​നാ​ഥ് വീ​ടി​നു സ​മീ​പ​മു​ള്ള ഒ​രു സ്ഥ​ല​ത്ത് പാ​ന്പി​നെ ക​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ണ് അ​വി​ടേ​ക്കു തി​രി​ച്ച​ത്.

പാ​ന്പി​നെ അ​നാ​യാ​സം പി​ടി​കൂ​ടി​യ ബോ​ലാ​നാ​ഥ് അ​തു​കൊ​ണ്ടൊ​ന്നും ത​ന്‍റെ സാ​ഹ​സി​ക​ത നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചി​ല്ല. അ​ദ്ദേ​ഹം പാമ്പിന്‍റെ വായ തുന്നിക്കെട്ടാൻ ഒരുങ്ങി. ഇതിനായി സൂ​ചി​യി​ൽ നൂ​ൽ കോ​ർ​ത്ത് പാ​ന്പി​ന്‍റെ വാ​യ​യി​ലേ​ക്ക് കു​ത്തി​യി​റ​ക്കി. വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞ പാ​ന്പ് ബോ​ലാ​നാ​ഥി​ന്‍റെ പി​ടി​യി​ൽ നി​ന്നും വ​ഴു​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ ക​ടി​ച്ചു. പാ​ന്പി​നെ വീ​ണ്ടും കൈപ്പിടി​യി​ൽ ഒ​തു​ക്കി​യ അ​ദ്ദേ​ഹം തുന്നൽ പൂർത്തിയാക്കി. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ പോ​കു​വാ​ൻ പ​റ​ഞ്ഞു​വെ​ങ്കി​ലും ബോ​ലാ​നാ​ഥ് ഇ​ത് കാ​ര്യ​മാ​ക്കി​യി​ല്ല. ത​നി​ക്ക് വി​ഷം ഏ​ൽ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.

കു​റ​ച്ചു സ​മ​യ​ത്തി​ന​കം ശ​രീ​ര​ത്തി​ന് ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട ബോ​ലാ​നാ​ഥി​നെ ആ​ശു​പ​ത്രി​യി​ലെത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചു. അ​തോ​ടെ പാ​ന്പി​നെ​യും നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു. ബോ​ലാ​നാ​ഥി​ന്‍റെ ചി​ത​യ്ക്ക് സ​മീ​പ​ത്ത് വ​ച്ച് പാ​ന്പി​നെ​യും ഇ​വ​ർ ക​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.