കടലിൽ കരുത്തറിയിച്ച് നാവികസേനയുടെ പെൺപട
Sunday, January 21, 2018 2:45 PM IST
ക​​​ലി​​​തു​​​ള്ളി​​​യ ക​​​ട​​​ലി​​​നെ മ​​​റി​​​ക​​​ട​​​ന്ന് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​സേ​​​ന​​​യു​​​ടെ പെ​​​ണ്‍പ​​​ട ന​​​യി​​​ച്ച യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ഐ​​​എ​​​ൻ​​​എ​​​സ്‌​​വി (ഇ​​ന്ത്യ​​ൻ നേ​​വ​​ൽ സെ​​യ്‌​​ലിം​​ഗ് വെ​​സ​​ൽ) ​ത​​​രി​​​ണി ഹോ​​​ണ്‍ മു​​​ന​​​ന്പ് മറികടന്നു. വ​​​നി​​​താ നാ​​​വി​​​കസേ​​​നാം​​​ഗ​​​ങ്ങ​​​ൾ മാ​​​ത്ര​​​മു​​​ള്ള ത​​​രി​​​ണി മ​​​ണി​​​ക്കൂ​​​റി​​​ൽ 70 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ വീ​​​ശിയ കാ​​​റ്റി​​​നെ അ​​​തി​​​ജീ​​​വി​​​ച്ചാ​​​ണ് ഹോ​​​ണ്‍ മു​​​ന​​​ന്പ് ക​​​ട​​​ന്ന​​​ത്. ഈ ​​മാ​​സം ആ​​ദ്യം ദക്ഷിണ അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ ഫാ​​ക്‌​​ല​​ൻ​​ഡ് ദ്വീ​​പ​​സ​​മൂ​​ഹ​​ത്തിന​​രി​​കേ​​വ​​ച്ച് ആ​​ഞ്ഞ​​ടി​​ച്ച തി​​ര​​മാ​​ല​​ക​​ൾ ഇ​​വ​​ർ​​ക്ക് വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യു​​യ​​ർ​​ത്തി​​യി​​രു​​ന്നു.

ത​​​രി​​​ണി​​​യി​​​ലെ ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ളു​​ടെ നേ​​​ട്ട​​​ത്തി​​​ൽ പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ട്വി​​​റ്റ​​​റി​​​ലൂ​​​ടെ അ​​​ഭി​​​ന​​​ന്ദ​​​ന​​​മ​​​റി​​​യി​​​ച്ചു. ല​​​ഫ്റ്റ്ന​​​ന്‍റ് കേ​​​ണ​​​ൽ വ​​​ർ​​​തി​​​ക ജോ​​​ഷി ന​​​യി​​​ക്കു​​​ന്ന ക​​​പ്പ​​​ലി​​​ൽ ല​​​ഫ്റ്റ്ന​​​ന്‍റ് ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രാ​​​യ പ്ര​​​തി​​​ഭ ജാം​​വാ​​​ൾ, പി. ​​​സ്വാ​​​തി, ല​​​ഫ്റ്റ്ന​​​ന്‍റ്മാ​​​രാ​​​യ എ​​സ്. വി​​​ജ​​​യദേ​​​വി, ഐ​​​ശ്വ​​​ര്യ ബോ​​ഡ​​പ​​തി എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ൾ. 22,100 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ ദൂ​​​രം പി​​​ന്നി​​​ടു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ യാ​​​ത്ര തു​​​ട​​​രു​​​ന്ന ത​​​രി​​​ണി ഏ​​​പ്രി​​​ലി​​​ൽ ഗോ​​​വ​​​ൻ തീ​​​ര​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും.

സ്ത്രീ​​ശാ​​ക്തീ​​ക​​ര​​ണം ല​​ക്ഷ്യ​​മി​​ട്ട് "നാ​​രീശ​​ക്തി' ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടുക​​യാ​​ണ് ഈ ​​യാ​​ത്ര​​യി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.