അ​റു​ന്നൂ​റ് അ​ടി ഉ​യ​ര​ത്തി​ൽ ഗ്ലാ​സ് പാ​ല​ത്തി​ന്‍റെ ബ​ലം പ​രീ​ക്ഷി​ക്കു​ന്ന ജോലിക്കാർ; ഞെ​ട്ടി​ക്കു​ന്ന വീഡിയോ
Sunday, January 21, 2018 3:00 PM IST
അ​റു​ന്നൂ​റ് അ​ടി ഉ​യ​ര​ത്തി​ൽ നി​ർ​മി​ച്ച ഗ്ലാ​സ് നി​ർ​മി​ത പാ​ല​ത്തി​ന്‍റെ ബ​ലം പ​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.​ ദക്ഷിണചൈ​ന​യി​ലെ ഹേ​ചി ന​ഗ​ര​ത്തി​ൽ നി​ർ​മി​ച്ച ഗ്ലാ​സ് പാ​ല​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജീ​വ​ൻ പ​ണ​യംവച്ച് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

വലിയ ചു​റ്റി​ക​യു​ൾ​പ്പ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് അ​ടി​ച്ചും ഒ​ന്നി​ല​ധി​കം തൊ​ളി​ലാ​ളി​ക​ൾ ഒ​രു​മി​ച്ച് ഗ്ലാ​സ് പാ​ല​ത്തി​ൽ നി​ന്ന് ചാ​ടി​യു​മാ​ണ് ബ​ലം പ​രീ​ക്ഷി​ച്ച​ത്. എന്നിട്ടും ഈ ​ഗ്ലാ​സി​ൽ നി​സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​വാ​ൻ മാ​ത്ര​മേ അ​വ​ർ​ക്കാ​യു​ള്ളു. ഫെ​ബ്രു​വ​രി എ​ട്ടി​ന് ഈ ​പാ​ലം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു ന​ൽ​കും. അ​തി​നു മു​ന്നോ​ടി​യാ​യാ​ണ് ഈ ​ബ​ലപ​രീ​ക്ഷ​ണം.

ഇ​തി​നു മു​ന്പും സ​മാ​ന​മാ​യ രീ​തി​യി​ൽ ബ​ല പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. 2016ൽ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഗ്ലാ​സ് നി​ർ​മി​ത പാ​ല​ത്തി​ന്‍റെ ബ​ലം പ​രീ​ക്ഷി​ക്കാ​നാ​യി അ​ധി​കൃ​ത​ർ സ​മീ​പി​ച്ച​ത് പൊ​തു​ജ​ന​ങ്ങ​ളെ​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​പ്പ​ത് ആ​ളു​ക​ൾ ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ൽ നി​ർ​മി​ച്ച പാ​ലം ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് അടിച്ചും ര​ണ്ട് ട​ണ്‍ ഭാ​രം വ​രു​ന്ന എ​സ്‌യു​വി കാ​റു​ക​ൾ കയറിയിറക്കി പരീക്ഷണം നടത്തിയെങ്കിലും ഈ ​ഗ്ലാ​സ് പാ​ല​ത്തി​ന് കേ​ടു​പാ​ടു​ക​ൾ ഒ​ന്നും സം​ഭ​വി​ച്ചി​രു​ന്നി​ല്ല.

ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ങ്ങ​ളി​ൽ ബ​ല​മേ​റി​യ ഒ​ന്നി​ല​ധി​കം ഗ്ലാ​സ് ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.