പ്രതിയുടെ വീ​ടി​നു​ള്ളി​ൽ മു​ത​ല; ഞെ​ട്ടി​വി​റ​ച്ച് പോ​ലീ​സു​കാ​ർ...
Monday, January 22, 2018 1:49 PM IST
ആ​​​​യു​​​​ധ​​​​ക്ക​​​​ട​​​​ത്തു കേ​​​​സി​​​​ൽ പി​​​​ടി​​​​യി​​​​ലാ​​​​യ പ്ര​​​​തി​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ​​ തെ​​​​ളി​​​​വെ​​​​ടു​​​​പ്പി​​​​നു പോ​​​​യ പോ​​​​ലീ​​​​സു​​​​കാ​​​​രെ കാ​​​​ത്തി​​​​രു​​​​ന്ന​​​​ത് ഭീ​​​​മ​​​​ൻ മു​​​​ത​​​​ല! റ​​​​ഷ്യ​​​​യി​​​​ൽ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ്ബ​​​​ർ​​​​ഗി​​​​ലാ​​ണു സം​​​​ഭ​​​​വം. ക്രി​​​​മി​​​​ന​​​​ൽ സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ച്ചു​​​​കൊ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​യാ​​​​ളാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ ശേ​​​​ഷ​​​​വും പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കു പ​​​​ണി​​​​കൊ​​​​ടു​​​​ത്ത​​​​ത്. ഏ​​​​റെനാ​​​​ളു​​​​ക​​​​ളാ​​​​യി പോ​​​​ലീ​​​​സി​​​​നെ വെ​​​​ട്ടി​​​​ച്ചു ന​​​​ട​​​​ന്നി​​​​രു​​​​ന്ന പ്ര​​​​തി​​​​യെ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ആ​​​​സൂ​​ത്രി​​​​ത​​​​മാ​​​​യി പോ​​​​ലീ​​​​സ് വ​​​​ല​​​​യി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പ്ര​​​​തി ‘മാ​​​​ന്യ​​​​മാ​​​​യ’ ചോ​​​​ദ്യം​​ചെ​​​​യ്യ​​​​ലി​​​​ൽ ത​​​​ന്‍റെ വീ​​​​ടി​​​​ന്‍റെ ഭൂ​​​​ഗ​​​​ർ​​​​ഭ അ​​​​റ​​​​യി​​​​ൽ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ സൂ​​​​ക്ഷി​​ച്ചി​​ട്ടു​​​​ണ്ടെ​​​​ന്ന് ഏ​​​​റ്റു​​​​പ​​​​റ​​​​ഞ്ഞു. ഈ ​​​​മൊ​​​​ഴി വി​​​​ശ്വ​​​​സി​​​​ച്ചാ​​​​ണു പോ​​​​ലീ​​​​സു​​​​കാ​​​​ർ പ്ര​​​​തി​​​​യു​​​​ടെ വീ​​​​ട്ടി​​​​ലേ​​​​ക്കു പോയത്.



എ​​​​ന്നാ​​​​ൽ, പ്ര​​​​തി പ​​​​റ​​​​ഞ്ഞ​​​​തു​​​​സ​​​​രി​​​​ച്ചു ഭൂ​​​​ഗ​​​​ർ​​​​ഭ അ​​​​റ​​​​യി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​റ​​​​ങ്ങി​​​​യ പോ​​​​ലീ​​​​സ് സം​​​​ഘ​​​​ത്തി​​​​ലെ ര​​​​ണ്ടു പേ​​​​ർ അ​​​​ല​​​​റിവി​​​​ളി​​​​ച്ചു പു​​​​റ​​​​ത്തേ​​​​ക്കോ​​​​ടു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണു ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ​​​​ർ ക​​​​ണ്ട​​​​ത്. കാ​​ര്യ​​മെ​​​​ന്തെ​​​​ന്ന​​​​റി​​​​യാ​​​​തെ തോ​​​​ക്കു​​​​മാ​​​​യി അ​​​​റ​​​​യി​​​​ലേ​​​​ക്കു ചെ​​​​ന്ന മ​​​​റ്റു പോ​​​​ലീ​​​​സു​​​​കാ​​​​രു​​​​ടെ സ്ഥി​​​​തി​​​​യും മ​​​​റി​​ച്ചാ​​യി​​രു​​​​ന്നി​​​​ല്ല. ക​​​​ട്ടി​​​​ലി​​​​ന്‍റെ അ​​​​ടി​​​​യി​​​​ലാ​​​​യാ​​​​ണ് മു​​​​ത​​​​ല​​​​യെ പോ​​​​ലീ​​​​സു​​​​കാ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.
പോ​​​​ലീ​​​​സു​​​​കാ​​​​ർ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ മൃ​​​​ഗ​​ക്ഷേ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണ് ഒ​​​​ടു​​​​വി​​​​ൽ പോ​​​​ലീ​​​​സു​​​​കാ​​​​രെ വി​​​​റ​​​​പ്പി​​​​ച്ച വി​​​​രു​​​​ത​​​​നെ വ​​​​രു​​​​തി​​​​യി​​​​ലാ​​​​ക്കി​​​​യ​​​​ത്. ര​​​​ണ്ടു മീ​​​​റ്റ​​​​ർ നീ​​​​ള​​​​മു​​​​ള്ള മു​​​​ത​​​​ല​​​​യ്​​​​ക്ക് 80 കി​​​​ലോ​​​​ഗ്രാ​​മോ​​ളം ഭാ​​​​ര​​​​മു​​​​ണ്ട്. പോ​​​​ലീ​​​​സു​​​​കാ​​​​ർ ത​​​​ന്‍റെ മു​​​​ത​​​​ല​​​​യെ കണ്ട് ഭയന്ന് തിരിഞ്ഞോടിയ കഥ കേട്ട പ്രതിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.