ഡ്രൈവറുടെ മനസാന്നിധ്യം; മരണം മാറിനിന്നത് തലനാരിഴയ്ക്ക്- ഞെട്ടിക്കുന്ന വീഡിയോ
Monday, January 22, 2018 3:07 PM IST
വാ​ൻ ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത് പ​തി​ന​ഞ്ച് യാ​ത്രി​ക​ർ. പശ്ചിമചൈ​ന​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ന്നി​ൻ മു​ക​ളി​ലൂ​ടെ​യു​ള്ള വ​ഴി​യി​ൽ യാ​ത്രി​ക​രു​മാ​യി വാ​നി​ൽ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ലോം​ഗ് ഹോം​ജും​ഗ് എ​ന്ന ഡ്രൈ​വ​ർ ത​ന്‍റെ വാ​ഹ​ന​ത്തി​ന് മു​ന്നിൽ മലഞ്ചെരിവിൽ നിന്ന് ചെ​റി​യ ക​ല്ലു​ക​ൾ വീ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പെട്ടെന്ന് അ​ദ്ദേ​ഹം വാ​ഹ​നം നി​ർ​ത്തിയതിനു പിന്നാലെ വ​ലി​യൊ​രു പാ​റക്കഷ​ണം അ​ട​ർ​ന്നു വാ​ഹ​ന​ത്തി​നു മു​ന്നിൽ വീ​ണു. അ​ദ്ദേ​ഹം വാ​ഹ​നം നി​ർ​ത്തി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു.

സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ നി​ര​വ​ധി​യാ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ലോം​ഗി​ന് ഇപ്പോൾ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​നോ​ധൈ​ര്യ​മാ​ണ് വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് എ​ല്ലാ​വ​രും പ​റ​യു​ന്നു. വാഹനത്തിലെ ഡാ​ഷ് കാ​മ​റ​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.