ചൂണ്ടയിൽ കുരുങ്ങിയ മീനിനെ തട്ടിയെടുത്ത് ഭീമൻ മുതല; കിടിലൻ വീഡിയോ
Wednesday, January 24, 2018 2:49 PM IST
ഓ​സ്ട്രേ​ലി​യ​യി​ലെ ഈ​സ്റ്റ് അ​ല്ലി​ഗേ​റ്റ​ർ റി​വ​റി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അപ്രതീക്ഷിത സംഭവത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് ലൂ​ക്ക് റോ​ബർട്ട്സ​ണ്‍ എ​ന്ന​യാ​ൾ. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചൂ​ണ്ട​യി​ൽ എ​ഴു​പ​ത്തി​യ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ബാ​രാ​മു​ണ്ടി ഇ​ന​ത്തി​ൽ​പ്പെ​ട്ട മീ​ൻ കൊ​ത്തി​യ​ത്.

മീ​നി​നെ കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ൽ അ​തി​നെ വ​ലി​ച്ച് ക​ര​യ്ക്ക് അ​ടി​പ്പി​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം മ​റ്റൊ​രു കാ​ഴ്ച കൂ​ടി ക​ണ്ടു. താ​ൻ പി​ടി​കൂ​ടി​യ മീ​നി​നെ നോ​ട്ട​മി്ട്ട് പാ​ഞ്ഞു​വ​രു​ന്ന ഒ​രു ഭീ​മ​ൻ മു​ത​ല​യെ. ഏ​ക​ദേ​ശം പ​തി​മൂ​ന്ന് അ​ടി നീ​ള​മു​ണ്ടാ​യി​രു​ന്നു ഈ ​മു​ത​ല​യ്ക്ക്.

മീ​നി​നെ അ​ദ്ദേ​ഹം കൈ​പ്പി​ടി​യി​ലാ​ക്കു​ന്ന​തി​നു മു​ന്പേ ത​ന്നെ പാ​ഞ്ഞെ​ത്തി​യ മു​ത​ല അതിനെ ക​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​ലി​പ്പ​മു​ള്ള ഈ ​മീ​നി​നെ ന​ന്നേ പ​ണി​പ്പെ​ട്ടാ​ണ് മു​ത​ല വി​ഴു​ങ്ങി​യ​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.