ഐഫോൺ ബാ​റ്റ​റി ഒ​റി​ജി​ന​ലാ​ണോ എ​ന്ന​റി​യാ​ൻ ക​ടി​ച്ചുനോക്കിയ യു​വാ​വി​നു സം​ഭ​വി​ച്ച​ത്; ഞെട്ടിക്കുന്ന വീ​ഡി​യോ
Wednesday, January 24, 2018 4:25 PM IST
ഐഫോൺ ബാ​റ്റ​റി ഒ​റി​ജി​ന​ലാ​ണോ എ​ന്ന് പരിശോധിക്കാൻ വാ​യി​ൽ വച്ചു ക​ടി​ച്ചുനോക്കിയ യു​വാ​വി​നു സം​ഭ​വി​ച്ച​ത് അപകടത്തിന്‍റെ വീഡിയോ വൈറലായി മാറുന്നു. ചൈ​ന​യി​ലെ ഒ​രു ഇ​ല​ക്ട്രോ​ണി​ക്സ് മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം.

ഫോ​ണ്‍ വാ​ങ്ങാ​നാ​യി ഒ​രു യു​വ​തി​ക്കൊ​പ്പം വ​ന്ന യു​വാ​വ് ഐഫോ​ണി​ലെ ബാ​റ്റ​റി ഒ​റി​ജി​ന​ൽ ത​ന്നെ​യാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​വാ​നാ​യി ക​ടി​ച്ചു. എ​ന്നാ​ൽ വാ​യ​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​യു​ട​ൻ ബാ​റ്റ​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ലിരു​ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. കടയിൽ പുകപടലം നിറയുന്നതും അവിടെയുണ്ടാ​യി​രു​ന്ന​വർ ഇ​ത് ക​ണ്ട് ഞെ​ട്ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ആർക്കും പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ല.

അതേസമയം, ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ചൈ​ന​യി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് മാ​ർ​ക്ക​റ്റു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ വി​ൽ​ക്കു​ന്ന​വ​ർ ഫോ​ണി​ന്‍റെ ഒ​റി​ജി​ന​ൽ ബാ​റ്റ​റി മാ​റ്റി നി​ല​വാ​ര​മി​ല്ലാ​ത്ത ബാ​റ്റ​റി​ ഇ​ട്ടുന​ൽ​കു​ക പതിവാണ്. അ​തു​കൊ​ണ്ട് ബാറ്ററി ന​ന്നാ​യി പ​രി​ശോ​ധി​ച്ച​തി​നു മാ​ത്ര​മേ ആ​ളു​ക​ൾ മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങാ​റു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.