സ്മ്യൂളിൽ പാ​ടി താ​ര​മാ​കാൻ നോക്കിയ മ​ക​നെ അ​മ്മ വൈ​റ​ലാ​ക്കി; കി​ടി​ല​ൻ വീഡിയോ
Sunday, January 28, 2018 12:20 PM IST
സ്മ്യൂ​ളിൽ പാ​ടി താ​ര​മാ​കാ​നി​രു​ന്ന മ​ക​നെ അ​മ്മ ക​റി​ക്ക​ത്തി​കാ​ട്ടി പേ​ടി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ചി​രി​പൂ​രം പ​ട​ർ​ത്തി വൈ​റ​ലാ​കു​ന്നു. ക​സേ​ര​യി​ൽ ഇ​രു​ന്ന കി​ളി​ച്ചു​ണ്ട​ൻ മാ​ന്പ​ഴ​ത്തി​ലെ ക​സ​വി​ന്‍റെ ത​ട്ട​മി​ട്ട് എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ട് ആ​ല​പി​ച്ചു തു​ട​ങ്ങു​ക​യാ​യി​രു​ന്നു ഒ​രു മകൻ. പെ​ട്ടെ​ന്നാ​ണ് പു​റ​കി​ൽ കൂ​ടി കൈ​യി​ൽ ക​റി​ക്ക​ത്തി​യു​മാ​യി അ​മ്മ​യു​ടെ രം​ഗ​പ്ര​വേ​ശം.

അ​ടു​ത്തെ​ത്തി​യ അ​മ്മ "പ​ഠി​ക്കാ​തി​രു​ന്നു പാ​ടു​ന്നു.. എ​ത്ര ദി​വ​സ​മാ​യി... നി​ന്നെ സ​മ്മ​തി​ക്ക​ണം..' എ​ന്നെ​ല്ലാം പ​റ​ഞ്ഞ് മ​ക​നെ അ​ൽ​പ്പ​മൊ​ന്ന് കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്തു. അ​ടി​യു​ടെ വേ​ദ​ന​യി​ലും ത​ന്‍റെ പാ​ട്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ക​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ച് മ​ക​നെ അ​മ്മ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.

തന്‍റെ പാ​ട്ട് നാ​ലു​പേ​രെ കാ​ണി​ക്കാ​ൻ ശ്ര​മി​ച്ച പയ്യന് പാ​ട്ട് ഹി​റ്റാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ത​ന്നെ അ​മ്മ കൈ​കാ​ര്യം ചെ​യ്യു​ന്ന വീ​ഡി​യോ വൈ​റ​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.